Foot Ball Top News

ലാലിഗയില്‍ നാളെ ബാഴ്സയും സെവിയയും നേര്‍ക്കുനേര്‍

June 19, 2020

ലാലിഗയില്‍ നാളെ ബാഴ്സയും സെവിയയും നേര്‍ക്കുനേര്‍

ലാലിഗയില്‍ നാളെ രാവിലെ ഒന്നരക്ക് പോയിന്‍റ് ടെബളില്‍ ഒന്നാമത്തുള്ള ബാഴ്സലോണയും മൂന്നാം സ്ഥാനത്തുള്ള സെവിയയും പരസ്പ്പരം ഏറ്റുമുട്ടും.സെവിയയുടെ ഹോം ഗ്രൌണ്ടായ റാമോന്‍ സാഞ്ചസ് പിസ്ശ്വാനില്‍ വച്ചാണ് മല്‍സരം നടക്കുന്നത്.ഇരു ടീമുകള്‍ക്കും ഇന്നതെ മല്‍സരത്തില്‍ ജയം അനിവാര്യമാണ്.എന്തെന്നാല്‍ തങ്ങളുടെ എതിരാളികളായ റയല്‍ മാഡ്രിഡ് ബാഴ്സയുടെ തൊട്ട് പുറകിലുണ്ട്.രണ്ട് പോയിന്‍റ് മാത്രമാണ് ഇവര്‍ തമ്മിലുള്ള വിത്യാസം.സെവിയയുടെ അവസ്ഥ ഇതിന് സമാനമാണ്.

 

മൂന്നാം സ്ഥാനം കൈയിലുണ്ടെങ്കിലും ഇത് നിലനിര്‍ത്താന്‍ പെടപാട് പെടുകയാണ് സെവിയ.തൊട്ടുപിന്നില്‍ അത്ലറ്റിക്കോ മാഡ്രിഡും ഗെറ്റാഫെയും റയല്‍ സോസിദ്ധാദും ആദ്യ നാല് സ്ഥാനത്തിന് വേണ്ടി ഓട്ടത്തിലാണ്.മല്‍സരത്തിന് മുന്നെയുള്ള പത്ര സമ്മേളനത്തില്‍ സെര്‍ജി റോബെര്‍ട്ടോയും ഫ്രെങ്കി ഡിയോങ്ങും  പരിക്ക് മൂലം  മല്‍സരത്തില്‍  നിന്നും വിട്ടുനില്‍ക്കുമെന്നും പറഞ്ഞു.

Leave a comment