ലാലിഗയില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍
ലാലിഗയില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് മല്ലോര്‍ക്കയും ലേഗാനസും തമ്മില്‍ ഏറ്റുമുട്ടും.മല്‍സരം നടക്കുന്നത് മാലോര്ക്കയുടെ ഹോം ഗ്രൌണ്ടായ ഇബൃയോസ്റ്റാര് സ്റ്റേഡിയത്തില്‍ വച്ചാണ്.കൊറോണ ഇടവേളക്ക് ശേഷം തിരിച്ചുവന്ന ലേഗാനസ് തീര്‍ത്തൂം മോശമായ പ്രകടനമാണ് കാഴ്ചവക്കുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ ബാഴ്സലോണയോടും അതിന് മുന്‍പെ റയല്‍ വല്ലഡോളിടുമായും അവര്‍ പരാജയപ്പെട്ടു.മല്ലോര്‍ക്കയും രണ്ട് തോല്‍വിക്ക് ശേഷമാണ് ഇപ്പോഴത്തെ മല്‍സരത്തിന് ഇറങ്ങുന്നത്.
മറ്റൊരു മല്‍സരത്തില്‍ ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിക്ക് ഗ്രനാഡയും വിയാറയലും തമ്മില്‍ ഏറ്റുമുട്ടും.ഗ്രനാഡയുടെ ഹോം ഗ്രൌണ്ടായ ലോസ് കാര്‍മീന്‍സില്‍ വച്ചാണ് മല്‍സരം നടക്കുന്നത്.ഏഴാം സ്ഥാനത്തുള്ള വിയാറയലും ഒന്‍പതാം സ്ഥാനത്തുള്ള ഗ്രനാഡയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മല്‍സരം തീ പാറുമെന്ന് ഉറപ്പാണ്.






































