ക്ലബ് തന്നെ കൈവിടുമോ എന്ന സംശയം ഉണ്ടായിരുന്നതായി തോമസ് മുള്ളര്‍
ഈ സീസണിന്‍റെ തുടക്കത്തില്‍ ബയേണ്‍ മ്യൂണിക്കുമായി പിരിയാന്‍ തീരുമാനിച്ചിരുന്നു എന്ന് തോമസ് മുള്ളര്‍.30 വയസുള്ള താരം തന്‍റെ കരിയറില്‍ ഉടനീളം ബയേണ്‍ മ്യൂണിക്കിന് വേണ്ടിയാണ് കളിച്ചത്. ബയേണ്‍ മ്യൂണിക്കിന് വേണ്ടി 525 മല്‍സരങ്ങളില്‍ മുള്ളര്‍ കളിച്ചിട്ടുണ്ട്. 2014 വേള്‍ഡ് കപ്പില്‍ മുള്ളറുടെ പ്രകടനം ശ്രദ്ധേയം ആയിരുന്നു.
“നിങ്ങൾക്ക് ഗുണനിലവാരം, മനോഭാവം, കരുത്ത് എന്നിവ ആവശ്യമാണ്.അതിനൊപ്പം പിച്ചില്‍ മികച്ച പ്രകടനം നടത്താനുള്ള ധൈര്യവും വേണം.ഇതൊന്നും ഇല്ലെങ്കില്‍ ബയേണ്‍ മ്യൂണിക്ക് പോലുള്ള ക്ലബില്‍ എനിക്ക് ഇത്രയും കാലം കളിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.ഒരു കളിക്കാരനെ ക്ലബ്ബ് ഒപ്പിടുന്ന കാരണം അവനുമായി അവരുടെ ലക്ഷ്യങ്ങൾ നേടുമെന്ന് അവർ പ്രതീക്ഷിക്കുന്നതിനാലാണ്.പത്ത് മാസം മുന്‍പ് ഞാനും ക്ലബുമായുള്ള ബന്ധം ഇപ്പോഴത്തെ പോലെ ആയിരുന്നില്ല.അവര്‍ എനിക്ക് 2023 വരെ കോണ്‍ട്രാക്റ്റ് തരുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല.”ബയേണ്‍ മ്യൂണിക്കിന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ മുള്ളര്‍ പറഞ്ഞു.






































