Foot Ball Top News

വമ്പന്‍ താരങ്ങളെ ആകര്‍ഷിക്കാനുള്ള പണവും ഗ്ലാമറും ആഴ്സണലിന് ഇല്ല-അലന്‍ സ്മിത്ത്

June 5, 2020

വമ്പന്‍ താരങ്ങളെ ആകര്‍ഷിക്കാനുള്ള പണവും ഗ്ലാമറും ആഴ്സണലിന് ഇല്ല-അലന്‍ സ്മിത്ത്

ആഴ്സണലിന് “മുൻ‌നിര കളിക്കാരെ ആകർഷിക്കുന്നതിനുള്ള പണമോ പ്രശസ്തിയോ ഇല്ല”എന്ന് മുന്‍ ആഴ്സണല്‍ താരമായിരുന്ന അലൻ സ്മിത്ത്.അടുത്ത ട്രാൻസ്ഫർ മാർക്കറ്റിൽ കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്ന് മൈക്കൽ അർട്ടെറ്റ കരുതുന്നതായും അലൻ  സ്മിത് വെളിപ്പെടുത്തി.ഉനായ് എമിറി പോയതിന് ശേഷം ടീമിനെ പണ്ടത്തെ പ്രതാഭ കാലത്തേക്ക് എത്തിക്കാന്‍ മൈക്കൽ അർട്ടെറ്റക്ക് കഴിയും എന്ന് ആരാധകരും വിശ്വസിക്കുന്നുണ്ട്.

സ്കൈ സ്പോർട്സിനോട് സ്മിത്ത് പറഞ്ഞു: “മുൻനിര കളിക്കാർ ചാമ്പ്യൻസ് ലീഗ് ക്ലബ്ബുകളിൽ ചേരാന്‍ ആഗ്രഹിക്കുന്നു. ഇപ്പോൾ, ആഴ്സണൽ ആ വിഭാഗത്തിൽ പെടുന്നില്ല.കോച്ചിന് ഇവിടെയാണ് മാറ്റം വരുത്തേണ്ടത്.ക്ലബിന്റെ കാഴ്ചപ്പാടും കളിക്കാരുടെ മനോഭാവവും മാറ്റി അവരെ ഒരു ചാമ്പ്യന്‍ ക്ലബ് ആക്കി മാറ്റുക എന്നത് അര്‍ട്ടേറ്റയെ സംബന്ധിച്ചിടത്തോളം ഒരു ഭഗീര പ്രയത്നമാണ്.”

Leave a comment