തനിക്ക് ഒരിക്കലും അമേരിക്കയില്‍ 100 ശതമാനം സുരക്ഷ തോന്നിയിട്ടില്ല- നെഡും ഒന്നുവോഹ
തനിക്ക് ഒരിക്കലും അമേരിക്കയില്‍ താന്‍ 100 ശതമാനം സുരക്ഷിതന്‍ ആണെന്ന് തോന്നിയിട്ടില്ല എന്ന് മുന്‍ മാഞ്ചെസ്റ്റര്‍ സിറ്റി നെഡും ഒന്നുവോഹ.രാജ്യത്ത് പോലീസ് ക്രൂരതയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന് പിന്നിൽ തന്റെ മുഴുവൻ പിന്തുണയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോർജ്ജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജന്റെ മരണം മുതൽ അമേരിക്കയിൽ ഉടനീളം പ്രകടനങ്ങൾ നടക്കുന്നുണ്ട്.ഡെറെക്ക് ചോവിന്‍ എന്ന പോലീസുക്കാരന്‍റെ ക്രൂരമായ പെരുമാറ്റമാണ് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തില്‍ കലാശിച്ചത്.”എനിക്ക് ഇവിടെ തീരെ സുരക്ഷ തോന്നുന്നില്ല.ഇംഗ്ലണ്ടില്‍ പ്രശ്നം നടക്കാറുണ്ട്.എന്നാല്‍ അവിടെ ജീവന് ഭീഷണിയില്ല.അമേരിക്കയില്‍ അതൊരു പ്രശ്നം ആണ്.എന്നാല്‍ ഈ രാജ്യത്തിന് വേറെ ഒരു മുഖം കൂടിയുണ്ടെന്ന് നിങ്ങള്‍ അറിയണം.”അദ്ദേഹം ബിബിസി റേഡിയോവില്‍ പറഞ്ഞു.ഇപ്പോള്‍ അദ്ദേഹം എംഎല്‍എസ് ക്ലബായ റിയല്‍ സോള്‍ട്ട് ലേക്കിന് വേണ്ടി കളിക്കുകയാണ്.