റയലും ബാഴ്സയും ഇല്ലായിരുന്നെങ്കില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് നേടിയ ചാമ്പ്യന്‍സ് ലീഗിന്‍റെ എണ്ണം കൂടിയേന്നേ-പോള്‍ സ്കോള്‍സ്
ബാഴ്സയും റയല്‍ മാഡ്രിഡും ഇല്ലായിരുന്നെങ്കില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഒരു അഞ്ചോ ആറോ ചാമ്പ്യന്‍സ് ലീഗ് നേടിയെന്നേ എന്ന് മുന്‍ യുണൈറ്റഡ് താരം പോള്‍ സ്കോള്‍സ്.തങ്ങള്‍ വേറെ ഏതെങ്കിലും കാലഘട്ടത്തില്‍ ആയിരുന്നെങ്കില്‍ മികച്ച യൂറോപ്യന്‍ പ്രകടനം നടത്തിയെന്നേ എന്നും അദ്ദേഹം പറഞ്ഞു.ബാഴ്സലോണ 2009,2011 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചിട്ടാണ് കിരീടം നേടിയത്.
“അകാലത്ത് ഞങ്ങള്‍ നേരിട്ട ബാഴ്സലോണ ചരിത്രത്തിലെ തന്നെ മികച്ച ടീമാണ്.ഞാന്‍ നേരിട്ടത്തില്‍ വച്ച് ഏറ്റവും അപകടകാരികള്‍ അവര്‍ ആയിരുന്നു.മിഡ്ഫീല്‍ഡില്‍ ഇനിയേസ്റ്റ,ചാവി,ബുസ്ക്കറ്റ്സ് ഇവരുടെ കൂടെ മെസ്സി.ഫോര്‍വേഡ് കളിക്കാന്‍ ഹെന്രി,ഡിഫന്‍സ് നോക്കാന്‍ പിക്വെ,പുയോള്‍.ഈ ടീം സ്വപ്നതുല്യം ആണ്.2002-03 ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളെ തോല്‍പ്പിച്ച റയലും നേരിട്ടത്തില്‍ ബുദ്ധിമുട്ടുള്ള ടീം” ആയിരുന്നുവെന്ന് സ്കോള്‍സ് വെളിപ്പെടുത്തി.