ട്രെബിള്‍ അടിക്കാനുള്ള കരുത്ത് ബയേര്‍ണ്‍ മ്യൂണിക്കിനുണ്ട്
ഈ സീസണിൽ ബുണ്ടസ്ലിഗ, ഡിഎഫ്‌ബി-പോക്കൽ, ചാമ്പ്യൻസ് ലീഗ് ഉള്‍പടെ ട്രെബിൾ നേടാൻ ബയേൺ മ്യൂണിക്കിന് സജ്ജരാണെന്ന് ബാസ്റ്റിയൻ ഷ്വെയ്ൻസ്റ്റൈഗർവിശ്വസിക്കുന്നത്തായി പറഞ്ഞു.കൊറോണ വൈറസ് പാൻഡെമിക് മൂലം രണ്ട് മാസത്തെ ഇടവേളയെത്തുടർന്ന് ലീഗ് പുനരാരംഭിച്ചതുമുതൽ ബുണ്ടസ്ലിഗയിൽ ബയേൺ മികച്ച ഫോമിലാണ്.
“ഒരു യൂറോപ്യൻ നിലവാരത്തില്‍ താരതമ്യപ്പെടുത്തുകയാണെങ്കില്‍,ഇത് ഒരു സൂപ്പർ ടീമാണ്.ഇവര്‍ക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയും, പ്രത്യേകിച്ചും ലിവർപൂൾ ഇതിനകം തന്നെ പുറത്തായതിനാല്‍ ബയേര്‍ണിന് സാധ്യത കൂടും.ഡിഎഫ്‌ബി പോക്കാലില്‍ ഫ്രാങ്ക്ഫൂട്ടുമായി മല്‍സരമുണ്ട്.കാണികള്‍ ഇല്ലെങ്കിലും ഹോം മാച്ചില്‍ കളിച്ച് പരിചയം ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് സാധ്യതയുണ്ട്.” ബാസ്റ്റിന്‍ പറഞ്ഞു.ഇപ്പോള്‍ ടിവി പണ്ഡിറ്റ് ആയി പ്രവര്‍ത്തിക്കുകയാണ് ബാസ്റ്റിന്‍.ഭാവിയില്‍ കോച്ചായി തന്നെ കാണാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.