ഹാട്രിക് നേടിയും പ്രതിഷേധം അറിയിച്ചും ജാഡന്‍ സാഞ്ചോ
ഞായറാഴ്ച നടന്ന ബുണ്ടസ്ലിഗ മല്‍സരത്തില്‍ കൊറോണ വൈറസ് നിർബന്ധിത ഇടവേളയ്ക്ക് കഴിഞ്ഞ് ബയേൺ മ്യൂണിക്കിനോട് നിരാശാജനകമായ തോൽവിക്ക് ശേഷം സാഞ്ചോയെ ആദ്യമായി ലൈനപ്പിലേക്ക് കോച്ച് ഫാവ്രെ തിരിച്ച് കൊണ്ടുവന്നു.ആദ്യ ഇലവനില്‍ തിരിച്ചെത്തിയ സാഞ്ചോ ഹാട്രിക്ക് നേടിയാണ് ആഘോഷിച്ചത്.
അമേരിക്കയില്‍ പോലീസിന്‍റെ മര്‍ദ്ദനമേറ്റ് മരിച്ച ജിയോര്‍ജ് ഫ്ലോയ്ഡിന് നീതി ലഭിക്കണം എന്ന് തന്‍റെ ട്ടി ഷര്‍ട്ടില്‍ എഴുതിയ സാഞ്ചോ തന്‍റെ പ്രതിഷേധം അറിയുക്കുകയും ചെയ്തു.ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം ഏഴ് ഗോളുകള്‍ ആണ് രണ്ടാം പകുതിയില്‍ പിറന്നത്.തോര്‍ഗന്‍ ഹസാര്‍ഡ് ആദ്യ ഗോള്‍ നേടിയ ശേഷം ജാഡന്‍ സാഞ്ചോ,അഷ്രഫ് ഹക്കിമി,മാര്‍സല്‍ ഷ്മേല്‍സര്‍ എന്നിവര്‍ ബോറൂസിയയ്ക്ക് വേണ്ടി ഗോള്‍ നേടി.ഉവെ ഹുനെമേയര്‍ പാഡര്‍ബോര്‍ണിന് വേണ്ടി അവരുടെ ആശ്വാസഗോള്‍ നേടി.






































