താന്‍ ഫുട്ബോള്‍ കളിച്ച് തുടങ്ങിയത് ഗാലറിയിലെ ആരാധകരെ കണ്ടല്ല-യൂര്‍ഗന്‍ ക്ലോപ്പ്
ആരാധകർ ഇല്ലാതെ പോലും ഫുട്ബോള്‍ ഇപ്പോഴും ഒരു അത്ഭുതകരമായ ഗെയിമാണെന്ന് ലിവർപൂൾ മാനേജർ യൂർഗൻ ക്ലോപ്പ്.കൊറോണ വൈറസ് സസ്പെൻഷനിൽ നിന്ന് മടങ്ങിയെത്തിയ ആദ്യത്തെ യൂറോപ്യൻ ലീഗായി ഇന്നലെ ബുണ്ടസ്ലിഗ മാറി. ശനിയാഴ്ച അടച്ച വാതിലുകൾക്ക് .ഉള്ളില്‍ അവര്‍ മല്‍സരം നടത്തി.യൂറോപ്പിലെ മറ്റ് ലീഗുകളും ജർമ്മൻ ലീഗിനെ അനുകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഞങ്ങള്‍ ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയത് ഈ ഗൈമിനെ ഇഷ്ട്ടപ്പെട്ടിട്ടാണ്.ഗാലറിയില്‍ ആളില്ലാതെ കളിക്കാന്‍ തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.ലീഗ് പുനരാരംഭിച്ച ജര്‍മനിയെ പുകഴ്ത്തി സംസാരിച്ച ക്ലോപ്പ് അവര്‍ക്ക് തന്‍റെ എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു.എങ്ങനെയും ലീഗ് തുടങ്ങി കിട്ടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആളിലെങ്കിലും കുഴപ്പമില്ല ഇപ്പോള്‍ വേണ്ടത് ഫുട്ബോളിന്‍റെ തിരിച്ച് വരവ് മാത്രമാണ് എന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.