Foot Ball Top News

ലേയ്പ്സിഗ് vs ഫ്രെയ്ബര്‍ഗ് മല്‍സരം സമനിലയില്‍

May 17, 2020

ലേയ്പ്സിഗ് vs ഫ്രെയ്ബര്‍ഗ് മല്‍സരം സമനിലയില്‍

കൊറോണ വൈറസ് പാൻഡെമിക് മൂലം മാർച്ച് 13 ന് ലീഗ് താൽക്കാലികമായി നിർത്തിവച്ചതിനുശേഷം തുടങ്ങിയ ജര്‍മന്‍ ബുണ്ടസ്ലിഗയിലെ ആദ്യ മത്സരദിനത്തില്‍  ലേയിപ്സിഗ് vs ഫ്രെയ്ബര്‍ഗ്  മല്‍സരം സമനിലയില്‍. റെഡ് ബുൾ അരീനയിൽ ലേയിപ്സിഗ്  ആധിപത്യം പുലർത്തി.മല്‍സരത്തിലെ ആദ്യ ഗോള്‍ നേടി മാത്യു ഗുല്‍ഡെ ഫ്രെയ്ബര്‍ഗിന് ലീഡ് നേടി കൊടുത്തു.

 

ഇതിന് മറുപടിയായി 77 ആം മിനുട്ടില്‍  യൂസഫ് പോള്‍സണ്‍ ഗോള്‍ നേടി ലേയിപ്സിഗിനെ മല്‍സരത്തില്‍ തിരിച്ചെത്തിച്ചു.93 ആം മിനുട്ടില്‍ റോബിന്‍ കോച്ച് ഗോള്‍ നേടി ഫ്രെയ്ബര്‍ഗിന് വിജയം സമ്മാനിച്ചു എന്ന് കരുത്തുമ്പോള്‍ വാര്‍ ഗോള്‍ റദ്ദാക്കി.സമനിലയായതോട് കൂടി പോയിന്‍റ് ടേബിളില്‍ ലേയ്പ്സിഗ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.വിജയത്തോടെ മോന്‍ഷന്‍ ഗ്ലാഡ്ബാഷ് മൂന്നാം സ്ഥാനത്തെത്തി.

Leave a comment