എംബപ്പേ എന്തുകൊണ്ട് റയലിൽ പോകണം !!
വെറും 20 വയസ്സ് പ്രായം. അതിനിടയിൽ 4 ഫ്രഞ്ച് ലീഗ് കിരീടം. ഒരു തവണ എ. സ്. മൊണാകോയുമായി മൂന്ന് തവണ പി. സ്. ജി യുമായി. ഇതൊന്നും കൂടാതെ ഒരു ലോകകപ്പും. കൈലിന് എംബപ്പേ എന്ന ഫ്രഞ്ച് സ്‌ട്രൈക്കറുടെ അവിശ്വസിനീയമായ ചരിത്രമാണ് ഇത്. റയൽ മാഡ്രിഡ് ഈ യുവ താരത്തിനെ നോട്ടമിടാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന്റെ കൂട് മാറ്റം നടക്കാനുള്ള സാധ്യത വലുതാണ്. ഇരു കൂട്ടർക്കും ഗുണം ചെയുന്ന മാറ്റം ആയിരിക്കും അത്.
പി. സ് ജി യിൽ നേടാനുള്ളതെല്ലാം എംബപ്പേ നേടി കഴിഞ്ഞിരിക്കുന്നു. എന്നാൽ പി. സ് ജി ചാമ്പ്യൻസ് ലീഗ് അടിക്കാൻ ഇനിയും ഒരുപാട് ദൂരം സാഞ്ചെരിക്കേണ്ടി ഇരിക്കുന്നു. ആയതിനാൽ പുതിയ വെല്ലുവിളികൾക്ക് എംബാപ്പയുടെ കൂടുമാറ്റം അദ്ദേഹത്തെ സഹായിക്കും.
റയലിന് റൊണാൾഡോയെ പകരംവെക്കാൻ എംബാപ്പയെകാളും നല്ല ഒരു കളിക്കാരൻ വേറെ ഇല്ല. താൻ ഒരു ഗോൾ അടി യന്ത്രമാണന്ന് അയാൾ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ബാർസ ആകട്ടെ തുടർച്ചയായി 3 തവണ ലാ ലീഗ കരസ്ഥമാക്കി റയലുമായുള്ള ദൂരം വർധിപ്പിക്കുകയും ചെയ്തു. മെസ്സി നയിക്കുന്ന ബാഴ്‌സയെ നേരിടാൻ മാഡ്രിഡിന് എംബാപ്പയെ തന്നെ ആവശ്യമായി വരും.