ഭാവിയില്‍ മാര്‍ക്കസ് റാഷ്ഫോർഡ് ബാലൺ ഡി ഓർ വിജയിയാകും-മാറ്റിയോ ഡാർമിയൻ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാർക്കസ് റാഷ്ഫോർഡ് ഒരു ബാലൺ ഡി ഓർ വിജയിയാകാൻ പ്രാപ്തനാണെന്ന് മാറ്റിയോ ഡാർമിയൻ.പിഎസ്ജി താരമായ കിലിയന്‍ എംബാപ്പെയുമായാണ് റാഷ്ഫോർഡിനെ ഡാര്‍മിയന്‍ തരതമ്യം ചെയ്തത്.2016 ലെ യൂറോപ്പ ലീഗിലെ മികച്ച പ്രകടനം നടത്തിയ ശേഷം മുതലാണ് ഓല്‍ഡ് ട്രാഫോര്‍ഡില്‍ റാഷ്ഫോർഡ് താരമായത്.
ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച റാഷ്ഫോർഡിനു പരിക്കേറ്റതിന് ശേഷം ടീമിന് വലിയ തിരിച്ചടിയായി.യുണൈറ്റഡ് താരമായ ഡാര്‍മിയന്‍ നാല് കൊല്ലം മുന്നേ ഇറ്റാലിയന്‍ ക്ലബായ പാര്‍മയിലേക്ക് കുടിയേറി.”ഞാന്‍ ഇപ്പോഴും റാഷ്ഫോർഡിന്റെ സീനിയര്‍ ടീമിലെ ആദ്യ മല്‍സരം ഓര്‍ക്കുന്നു,അവന്റെ പ്രായത്തിലുള്ള കളിക്കാര്‍ ചെയ്യുന്നതിനെക്കാള്‍ എത്രയോ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ റാഷ്ഫോർഡിന് കഴിയുമെന്നും” ഡാര്‍മിയന്‍ പറഞ്ഞു.