Foot Ball Top News

ഞാന്‍ പണത്തിന് വേണ്ടി പിച്ചയെടുത്തിട്ടുണ്ട്-പാട്രിസ് എവ്ര

May 4, 2020

ഞാന്‍ പണത്തിന് വേണ്ടി പിച്ചയെടുത്തിട്ടുണ്ട്-പാട്രിസ് എവ്ര

തനിക്ക് “വളരെ കഠിനമായ ബാല്യകാലം” ഉണ്ടായിരുന്നുവെന്നും സഹോദരങ്ങളോടൊപ്പം തെരുവുകളിൽ തന്‍റെ ജീവിതം വളരെ ബുദ്ധിമുട്ടുള്ളത് ആയിരുന്നു എന്നും  മുൻ ഫ്രാൻസ് പ്രതിരോധ താരം പാട്രിസ് എവ്ര.പാരീസില്‍ തന്‍റെ കുട്ടികാലത്ത് കടകളുടെ മുന്നില്‍ പോയി ഭിക്ഷ യാചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത് പറയാന്‍ തനിക്ക് ഒരു മടിയുമിലെന്നും ഇങ്ങനത്തെ സംഭവങ്ങള്‍ ആണ് പിന്നീട് തനിക്ക് ശക്തി പകര്‍ന്നതെന്നും എവ്ര കൂട്ടിച്ചേര്‍ത്തു.എവ്ര തന്‍റെ 20 കാലത്തെ കരിയര്‍ ചരിത്രത്തില്‍ മൊണാക്കോ,മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,യുവന്‍റസ് എന്നീ ടീമുകളില്‍ കളിച്ചിട്ടുണ്ട്.തന്‍റെ കരിയറിലെ ഏറ്റവും നല്ല കാലം  എവ്ര ചെലവഴിച്ചത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ ആയിരുന്നു.യുണൈറ്റഡിനൊപ്പം മൊത്തം 15 ട്രോഫികള്‍ എവ്ര നേടിയ്യിട്ടുണ്ട് അതില്‍ അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗ് കിരീടവും ഉള്‍പ്പെടും.

Leave a comment