Foot Ball Top News

ലീഗ് നിര്‍ത്തിയത്തിന്‍റെ അമര്‍ഷം,നിയമ നടപടിക്ക് ഒരുങ്ങി ലിയോണ്‍

May 1, 2020

ലീഗ് നിര്‍ത്തിയത്തിന്‍റെ അമര്‍ഷം,നിയമ നടപടിക്ക് ഒരുങ്ങി ലിയോണ്‍

നിയമ നടപടിക്ക് ഒരുങ്ങി ഫ്രഞ്ച് ക്ലബ് ലിയോണ്‍.ലീഗ്  1 സീസൺ നേരത്തേ അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നാണ്  ലിയോൺ പ്രഖ്യാപിച്ചത്.സെപ്റ്റംബറിന് മുമ്പ് ഒരു ഫുട്ബോളും നടക്കില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പ് പ്രഖ്യാപിച്ചു.അതിന്  ശേഷം, സീസൺ അവസാനിച്ചുവെന്നും ചാമ്പ്യൻഷിപ്പും യൂറോപ്യൻ ലീഗ് കളിക്കുവാനുള്ള യോഗ്യത   പോയിന്‍റ്സ് /മല്‍സരം  അടിസ്ഥാനത്തിൽ നൽകുമെന്നും എൽ‌എഫ്‌പി വ്യാഴാഴ്ച സ്ഥിരീകരിച്ചു.

 

അതിനാല്‍ കിരീടം പിഎസ്ജിക്കും,യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ മറ്റ് ക്ലബുകള്‍ മറിസിലിയും,റെന്നെസ്സ് എന്നിവരാണ്.പോയിന്‍റ് ടെബേലില്‍ ഏഴാം സ്ഥാനം കൈവരിച്ച ലിയോണ്‍ വിജയിയെ തീരുമാനിക്കേണ്ടത് കളത്തില്‍ ആണെന്നും അല്ലാതെ മുറിയില്‍ നിന്നല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടു.എന്നാല്‍ ലീഗ് ജേതാകളായ പിഎസ്ജിയെ അഭിനന്ദിക്കാനും ലിയോണ്‍ എഫ്സി മറന്നില്ല.

Leave a comment