Foot Ball Top News

ചാമ്പ്യൻസ് ലീഗ് – ഖത്തർ ഹോം ഗ്രൗണ്ട് ആക്കാൻ പി എസ് ജീ ശ്രമം

May 1, 2020

ചാമ്പ്യൻസ് ലീഗ് – ഖത്തർ ഹോം ഗ്രൗണ്ട് ആക്കാൻ പി എസ് ജീ ശ്രമം

ഫ്രാൻസിൽ ഇക്കൊല്ലം ഒരു കായിക വിനോദങ്ങളും അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം എടുത്തിരുന്നു. ഇതിനെ തുടർന്ന് വിഷമാവസ്ഥയിൽ ആയതാകട്ടെ ഫ്രഞ്ച് ടീം പി എസ് ജീ യും. കാരണം ചാമ്പ്യൻസ് ലീഗ് അപ്പാടെ റദ്ധാക്കിയതായി യുവേഫ പ്രഖ്യാപിച്ചിട്ടില്ല. എല്ലാം ശുഭമായാൽ, സെപ്റ്റംബറോട് കൂടി ഈ സീസൺ ഫൈനൽ നടത്താനാണ് യുവേഫ താല്പര്യം പ്രകടിപ്പിക്കുന്നത്.

ആയതിനാൽ പി.സ്.ജി അവരുടെ ഹോം ഗ്രൗണ്ട് ആയി ഖത്തറിലെ ഒരു സ്റ്റേഡിയം പരിഗണിക്കണം എന്ന് UEFA യോട് ആപേക്ഷിച്ചിരിക്കുന്നതായി ജർമൻ സ്പോർട്സ് ഇൻഫർമേഷൻ സർവീസ് റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്. എന്നാൽ UEFA യുടെയും ഖത്തർ സർക്കാരിന്റെയും അനുമതി വേണ്ടതാണ് ഈ നിർദ്ദേശം. 2011 മുതൽ ഖത്തർ കോടീശ്വരൻ നാസ്സർ അൽ ഖാലെയ്‌ഫി ആണ് പി.സ്.ജി യുടെ ഉടമ. പി.സ്.ജി. യുടെ പണക്കൊഴുപ്പും, കൊറോണ പ്രതിസന്ധിയും, ഖത്തർ ബന്ധവും എല്ലാം ചേർന്ന് വന്നാൽ തള്ളിക്കളയാൻ പറ്റാത്ത ഒരു സാധ്യത ആണ് ഇത്.

Leave a comment