വില്യന് പോകാന്‍ പറ്റിയ ക്ലബുകള്‍ ബാഴ്സലോണയും ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സുമാണെന്ന് റിവാള്‍ഡോ
വില്യന്‍ ബാഴ്സലോണയിലേക്ക് പോയാല്‍ അദ്ദേഹത്തിന് വളരെ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാനാകുമെന്ന് ബ്രസീലിയന്‍ താരമായ റിവാള്‍ഡോ.അതുമല്ലെങ്കില്‍ തന്‍റെ മുന്‍ കോച്ചായ ജോസെ മോറിഞ്ഞോയുടെ കീഴിലുള്ള ടോട്ടന്‍ഹാം ഹോട്സ്പര്‍സിലേക്കൊ പോകുന്നതായിരിക്കും ഉചിതം എന്നും റിവാള്‍ഡോ കൂടിച്ചേര്‍ത്തു.ഈ സമ്മറില്‍ വില്യന്‍റെ ചെല്‍സിയുമായുള്ള കരാര്‍ കാലാവധി പൂര്‍ത്തിയാകും.
ഈ സീസണ്‍ പൂര്‍ത്തിയാക്കാന്‍ ഒഫീഷ്യല്‍സ് സമ്മതിക്കുകയാണെങ്കില്‍ ചെല്‍സിക്ക് വേണ്ടി അവസാന സീസണ്‍ കളിക്കുമെന്ന് ബ്രസീലിയന്‍ താരം വില്യന്‍ പറഞ്ഞു.ഇതിന് മുന്‍പും ഫുട്ബോള്‍ ക്ലബ് ബാഴ്സലോണയും വില്യനും തമ്മില്‍ ചേര്‍ത്ത് ട്രാന്‍സ്ഫര്‍ റൂമറുകള്‍ വന്നിരുന്നു.വില്യന്‍റെ കേളി ശൈലിയും വ്യക്തിതവും വലിയ ക്ലബ് പോലുള്ള ബാഴ്സലോണയ്ക്ക് മുതല്‍ കൂട്ടാകുമെന്ന് റിവാള്‍ഡോ അഭിപ്രായപ്പെട്ടു.താന്‍ ഇപ്പോള്‍ പറഞ്ഞത് തന്‍റെ അഭിപ്രായം മാത്രം ആണെന്ന് പറഞ്ഞ റിവാള്‍ഡോ തന്‍റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.