Foot Ball Top News

അമ്മയെ കാണണം, ഞാൻ നിരപരാധി – റൊണാൾഡീഞ്ഞോയുടെ ആദ്യ അഭിമുഖം പുറത്ത്

April 30, 2020

അമ്മയെ കാണണം, ഞാൻ നിരപരാധി – റൊണാൾഡീഞ്ഞോയുടെ ആദ്യ അഭിമുഖം പുറത്ത്

വ്യാജപാസ്‌പോർട്ടുമായി പരാഗ്വേയിൽ കടന്ന മുൻ ലോക ഫുട്ബോളർ പിടിയിലാവുകയും 32 ദിവസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം പരാഗ്വേ തലസ്ഥാനത്തു ഒരു ഹോട്ടലിൽ വീട്ടു തടങ്കലിൽ ആവുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം ഇന്നലെയാ ണ് അദ്ദേഹത്തിന്റെ ആദ്യ ടെലിവിഷൻ കൂടിക്കാഴ്ച്ച പുറത്തു വരുന്നത്. അസുസ്യുണിലെ ഹോട്ടൽ പൽമോറഗയിലെ അദേഹത്തിന്റെ സ്യുട്ടിൽ വച്ചു ABC കളർ ന്യൂസിന് നൽകിയ കൂടിക്കാഴ്ചയിൽ ആണ് അദ്ദേഹം മനസ് തുറന്നത്.

പിടിക്കപ്പെടുന്നത് വരെ കൈയിൽ ഉണ്ടായിരുന്നത് നിയമ സാധുത ഇല്ലാത്ത യാത്രാ രേഖകൾ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് സ്വത സിദ്ധമായ നിഷ്ക്കളങ്കമായ ചിരിയോടെ അദ്ദേഹം പറഞ്ഞു. സഹോദൻ റോബർട്ടോ അസീനു ഒപ്പമായിരുന്നു റൊണാൾഡീനോ പരാഗ്വേയിൽ ഒരു ചടങ്ങിന് എത്തിയത്.

സാമ്പത്തിക ഇടപാടുകളിലെ ചില ആകസ്മിക പരാജയങ്ങൾ വൻ ബാധ്യതകൾ ആയതിനെ തുടർന്ന് ബ്രസീൽ അധികൃതർ അദ്ദേഹത്തിന്റ പാസ്പോർട്ട് തടഞ്ഞു വച്ചിരുന്നു.., അതാണ് പരാഗ്വേ യാത്രക്ക് മറ്റൊരു പാസ്പോർട്ട് വേണ്ടിവന്നത്. എന്തായാലും അദേഹത്തിന്റെ അറസ്റ്റിനു പിന്നിലുള്ള ദുരൂഹതകൾ നീങ്ങേണ്ടതുണ്ട്. ദുരൂഹ സാമ്പത്തിക ഇടപാടുകൾ പിടിക്കപ്പെട്ടതോടെ ‌ 5 വർഷം ബ്രസീലിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് സഹോദരനും മാനേജരും ആയ റോബർട്ടോ അസീസ്.. !!

ശിക്ഷ കഴിയുന്നതും കാത്തു പ്രാർഥനയോടെ കഴിയുന്ന മുൻ ലോക ഫുട്ബാളർക്കു ഒറ്റ ഒരാഗ്രഹമേയുള്ളു എത്രയും വേഗം വീട്ടിലെത്തണം കാത്തിരിക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കണം… !

Leave a comment