Editorial Foot Ball Top News

റെനാറ്റോ സാഞ്ചെസിന് ഇത് കരിയറിലെ ഏറ്റവും മികച്ച സീസണുകളിൽ ഒന്ന് !!!

April 29, 2020

റെനാറ്റോ സാഞ്ചെസിന് ഇത് കരിയറിലെ ഏറ്റവും മികച്ച സീസണുകളിൽ ഒന്ന് !!!

2016 ൽ ബെൻഫിക്ക വിട്ട ശേഷം മൂന്ന് സീസണുകൾ റെനാറ്റോ സാഞ്ചെസിനെ സമ്പന്തിച്ചെടുത്തോളം വളരെ മോശം എന്ന് തന്നെ പറയാം. ബയേണിൽ താരത്തിന് പ്രതീക്ഷിച്ച അവസരങ്ങൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല ഇട കാലത്ത് സ്വാൻസീ സിറ്റിയിൽ വായ്പ്പ അടിസ്ഥാനത്തിൽ കളിക്കാൻ അവസരം കിട്ടി എങ്കിലും താരത്തിന് പരിക്ക് വിനയായി. തിരിച്ച് ബയേണിൽ എത്തിയ ശേഷം വീണ്ടും ബെഞ്ചിൽ തന്നെ ആയിരുന്നു സ്ഥാനം.

ഈ സീസണിന്റെ തുടക്കത്തിൽ ഫ്രഞ്ച് ക്ലബ്‌ ലില്ലേയിലേക് കൂടിമാറിയ സാഞ്ചസ് സീസണിൽ മികച്ച ഫോമിലാണ്. തുടക്കം ഒന്ന് പാളിയെങ്കിലും താരം പതിയെ മികവിലേക് ഉയർന്നു. സീസണിൽ ലില്ലെയുടെ പ്രധാന താരം തന്നെയായിരുന്നു റെനാറ്റോ സാഞ്ചസ്. മികച്ച ബോൾ കണ്ട്രോളും ഡ്രിബ്ലിങ്ങും കൊണ്ട് ലില്ലേ മധ്യനിര റെനാറ്റോ കൂടുതൽ കരുത്തുറ്റതാക്കി. ആവശ്യമായി വന്ന ചില ഘട്ടങ്ങളിൽ താരത്തിന്റെ ഗോൾ ടീമിന് വിജയവും സമ്മാനിച്ചിരുന്നു. സീസണിൽ ഇതുവരെ എല്ലാ കോംപെറ്റീഷനുകളിൽ നിന്നായി താരം നാല് ഗോളുകളും നേടിയിട്ടുണ്ട്. ലീഗ് 1ൽ തന്നെ പെനാൽറ്റി എരിയയിലേക് ഏറ്റവും കൂടുതൽ പാസ്സ് നൽകിയ താരവും റെനാറ്റോ സാഞ്ചസ് തന്നെ, 110 പാസ്സുകൾ ആണ് താരം പെനാൽറ്റി എരിയയിലേക് നൽകിയത്. റെനാറ്റോ സാഞ്ചെസിന്റെ ഫോമിലേക്ക് ഉള്ള മടങ്ങി വരവ് വരും കാലം പോർച്ചുഗൽ മധ്യനിരക്ക് കരുത്താകും. വെറും ഇരുപത്തിരണ്ട് വയസ്സ് മാത്രം പ്രായമുള്ള താരത്തിന് ഇനിയും ഒരുപാട് നാൾ പോർച്ചുഗലിനായി കളിക്കാൻ സാധിക്കും.

Leave a comment