Foot Ball Top News

ഫ്രാങ്ക് ലംപാര്‍ഡ് നാപ്പോളി താരം മെര്‍ട്ടെന്‍സിനെ ദിവസവും വിളിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

April 29, 2020

ഫ്രാങ്ക് ലംപാര്‍ഡ് നാപ്പോളി താരം മെര്‍ട്ടെന്‍സിനെ ദിവസവും വിളിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

നാപ്പോളി താരം ഡ്രൈസ് മെർട്ടൻസിനെ ടീമിലെത്തിക്കുന്നതിന്  ചെൽസി മാനേജർ ഫ്രാങ്ക് ലാം‌പാർഡ് വളരെയധികം താല്പര്യം കാണിക്കുന്നു. ബെൽജിയം താരത്തെ ഫ്രാങ്ക് ലാം‌പാർഡ് “മിക്കവാറും എല്ലാ ദിവസവും” ഫോണില്‍    വിളിക്കുന്നു എന്ന് ട്രാന്‍സ്ഫര്‍  വാര്‍ത്തകള്‍ നല്‍കുന്ന വിങ്കന്‍സൊ മൊറാബിറ്റോ റിപ്പോര്‍ട്ട് ചെയ്തു.

2013 ൽ പി‌എസ്‌വിയിൽ നിന്ന് മാറിയതിനുശേഷം ക്ലബ്ബിന്റെ ഏറ്റവും വലിയ താരങ്ങളിലൊരാളായി വളർന്ന മെര്‍ട്ടന്‍സ് നാപോളിയുമായുള്ള കരാറിന്റെ അവസാന മാസങ്ങളിലാണ്.ഫെബ്രുവരിയിൽ, ബാഴ്‌സലോണയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോള്‍   നേടിയപ്പോൾ മെർട്ടൻസ് നാപോളിയുടെ ചരിത്രത്തിലെ  ടോപ്പ് ഗോൾ സ്‌കോറര്‍മാരില്‍ ഒരാളായി.ഈ സീസണില്‍ ആകപ്പാടെ മെര്‍ട്ടന്‍സ് 29  മല്‍സരങ്ങളില്‍ നിന്നും 12 ഗോളുകളും 6 അസിസ്റ്റുകളും നേടിയിട്ടുണ്ട്.അദ്ദേഹത്തിനെ യൂറോപ്പിലെ  പല ക്ലബുകളും ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ട്.

 

 

Leave a comment