Foot Ball Top News

എനിക്ക് സ്റ്റീവന്‍ ജെറാര്‍ഡിനെ പോലെ ഒരു ക്ലബ് ലെജന്‍ഡ് ആകണം-ഹാർവി എലിയട്ട്

April 26, 2020

എനിക്ക് സ്റ്റീവന്‍ ജെറാര്‍ഡിനെ പോലെ ഒരു ക്ലബ് ലെജന്‍ഡ് ആകണം-ഹാർവി എലിയട്ട്

മുൻ ക്യാപ്റ്റൻ സ്റ്റീവൻ ജെറാർഡിനെപ്പോലെ ഒരു ക്ലബ് ഇതിഹാസമാകാൻ ആഗ്രഹിക്കുന്നുവെന്ന് ലിവർപൂളിന്റെ  കൌമാര താരം ഹാർവി എലിയട്ട് പറഞ്ഞു.പ്രീമിയർ ലീഗ് മത്സരത്തിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി 2019 മെയ് മാസത്തിൽ എലിയട്ട് ചരിത്രം കുറിചിരുന്നു.16 വയസ്സും 30 ദിവസവും പ്രായമുള്ള  ഹാർവി എലിയട്ട്    ഫുള്‍ഹാമിന് വേണ്ടിയാണ് ആദ്യ മല്‍സരം കളിച്ചത്.

കഴിഞ്ഞ വേനൽക്കാലത്ത് ലിവർപൂൾ ഹാർവി എലിയട്ടിനെ ടീമിലെടുത്തു.മെർസീസൈഡിൽ തന്റെ കഴിവ് തുടർന്നും കാണിക്കാന്‍ അദ്ദേഹത്തിനായി, സെപ്റ്റംബറിൽ ലിവർപൂളിനായി ഒരു മത്സരം കളിച്ച  ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഹാർവി എലിയട്ട്.തന്‍റെ ആഗ്രഹം ലിവപൂളിന്‍റെ ജേഴ്സിയില്‍ പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും നേടണം എന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment