Foot Ball Top News

അടുത്ത സീസണില്‍ പാബ്ലോ മാരിയെ സ്ഥിരമാക്കാന്‍ ആഴ്സണല്‍

April 23, 2020

അടുത്ത സീസണില്‍ പാബ്ലോ മാരിയെ സ്ഥിരമാക്കാന്‍ ആഴ്സണല്‍

അത്‌ലറ്റിക് നല്‍കിയ വാര്‍ത്തകള്‍  പ്രകാരം പ്രതിരോധ താരം പാബ്ലോ മാരിക്ക് വേണ്ടി ആഴ്സണൽ ഒരു സ്ഥിരമായ നീക്കം പൂർത്തിയാക്കും.താൽക്കാലിക കരാറിന്റെ അവസാനത്തിൽ വാങ്ങാൻ യാതൊരു ബാധ്യതയുമില്ലാതെ 26 കാരൻ ഫ്ലെമെംഗോയിൽ നിന്നും  ഈ   സീസണിന്‍റെ തുടക്കത്തില്‍  വായ്പാ അടിസ്ഥാനത്തില്‍  മൈക്കൽ അർട്ടെറ്റയുടെ ടീമില്‍ ചേര്‍ന്നിരുന്നു.

 

അര്‍ട്ടേറ്റ അടുത്ത സീസണ്‍ തുടങ്ങും മുന്‍പ് തന്നെ  സ്പാനിഷ് താരമായ  പാബ്ലോ മാരിയെ വാങ്ങുന്നതിനുള്ള നടപടികള്‍ തുടങ്ങും എന്നാണ് റിപ്പോര്‍ടുകള്‍.അര്‍ട്ടേറ്റയ്ക്ക് താരത്തിന്റെ പ്രകടനം നന്നേ ബോധിച്ചതിനാലും,താരത്തിന്‍റെ മൂല്യം കുറവായതും കാരണം  ഈ ഡീല്‍ എന്തായാലും മുന്നോട്ട് പോകും എന്നാണ് ഫുട്ബോള്‍ പണ്ഡിറ്റുകളുടെ വിലയിരുത്തല്‍.പാബ്ലോ മരിക്കായി ആഴ്സണല്‍ 10 മില്യണ്‍ യൂറോ മുടക്കും എന്നാണ് കിട്ടിയ അവസാനത്തെ റിപ്പോര്‍ട്ട്.

Leave a comment