Foot Ball Top News

അര്‍ട്ടേറ്റ ആഴ്സണലിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്ന് വില്‍ഷയര്‍

April 22, 2020

അര്‍ട്ടേറ്റ ആഴ്സണലിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്ന് വില്‍ഷയര്‍

പുതിയ ആഴ്സണല്‍ കോച്ച് മൈക്കല്‍ അര്‍ട്ടേട്ട ക്ലബിനെ പുതിയ ഉയരത്തില്‍ എത്തിക്കും എന്ന് വെസ്റ്റ് ഹാം താരം വില്‍ഷയര്‍.കുറേ വർഷങ്ങളായി എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇരുവരും ടീം അംഗങ്ങളായിരുന്നു, വെസ്റ്റ് ഹാം താരം അര്‍ട്ടേട്ടയുടെ ഇതുവരെയുള്ള പ്രകടനത്തില്‍  പൂര്‍ണ തൃപ്തന്‍ ആണ് വില്‍ഷയര്‍.

 

മുൻ മിഡ്‌ഫീൽഡർ അർറ്റെറ്റയെ 2019 ഡിസംബറിൽ ആഴ്സണൽ മാനേജരായി നിയമിച്ചു, യുനായ് എമറിയുടെ കീഴിൽ അതിവേഗം മുങ്ങിക്കൊണ്ടിരുന്ന ഒരു കപ്പൽ ആയിരുന്നു ആഴ്സണല്‍.അര്‍ട്ടേട്ടയുടെ വരവിന് ശേഷം ക്ലബില്‍ പല മാറ്റങ്ങളും കണ്ടു തുടങ്ങി.അര്‍ട്ടേറ്റയ്ക്ക് ഇനി വേണ്ടത് ഒരു പ്രീ സീസണും ട്രാന്‍സ്ഫര്‍ വിന്‍റോയും മാത്രംആണ് എന്നും വില്‍ഷയര്‍ പറഞ്ഞു  .അദ്ദേഹം ചുരുങ്ങിയ സമയത്തിനുളില്‍ അദ്ദേഹം ക്ലബിനെ പഴയ പ്രതാപത്തില്‍ എത്തിക്കും എന്നും വില്‍ഷയര്‍ അഭിപ്രായപ്പെട്ടു.

Leave a comment