ലാലിഗ ടീമുകള്‍ പരിശീലനത്തിന് ഇറങ്ങിയേക്കും
സ്പാനിഷ് ലാലിഗ ടീമുകള്‍ ഉടന്‍ തന്നെ പരിശീലനത്തിന് ഇറങ്ങിയേക്കും.നാഷണല്‍ സ്പോര്‍ട്ട്സ് കൌണ്‍സിലും റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനും ലാലിഗ ബോര്‍ഡും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സ്പാനിഷ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്.കളിക്കാരെ എത്രയും പെട്ടെന്ന് പരിശീലനത്തിന് ഇറക്കാനുള്ള തീരുമാനം സ്പാനിഷ് ഹെല്‍ത്ത് മിനിസ്ട്രിയുടെ സമ്മതത്തോടെ ആണെന്നും മാധ്യമങ്ങള്‍ പറഞ്ഞു.
തീര്‍ത്തും ഒരു വിട്ടുവീഴ്ചയും വരുത്താതെയാണ് പരിശീലനം നടത്തുകയുള്ളൂ എന്ന കാര്യം മൂന്ന് ബോര്‍ഡുകളും പ്രത്യേകം അറിയിച്ചു.നിലവിലെ സീസണ് എന്ന് തുടങ്ങും ഉറപ്പ് പറയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.ജൂണ്‍ മാസത്തോട് കൂടി സീസണ് തുടങ്ങനാണത്രേ തീരുമാനം.നാഷണല്‍ സ്പോര്‍ട്ട്സ് കൌണ്‍സിലും റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനും ലാലിഗ ബോര്‍ഡും കൂടി ടിവി റൈറ്റ്സില് നിന്നും ലഭിക്കുന്ന വരുമാനം ഒളിംമ്പിക്,പരാലിമ്പിക്ക് കായിക താരങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് സംഭാവന നല്‍കും എന്ന് തീരുമാനിച്ചതായി അറിയിച്ചു.