മെസ്സി റൊണാള്‍ഡോയെക്കാള്‍ മികച്ചവന്‍;ഡേവിഡ് ബെക്കാം
മുന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന ഡേവിഡ് ബെക്കാം അര്‍ജെന്‍റീന താരമായ ലയണല്‍ മെസ്സി ബാക്കിയുള്ള എല്ലാ ഫുട്ബോള്‍ കളിക്കാരെക്കായിലും ഒരു പടി മുകളില്‍ ആണെന്നും അദ്ദേഹതിനെ പോലെ വേറെ ഒരു കളിക്കാരന്‍ ഇല്ലെന്നും ബെക്കാം പറഞ്ഞു.ടെല്ലാം നടത്തിയ അഭിമുഘത്തില്‍ പറഞ്ഞതാണ് ബെക്കാം തന്റെ അഭിപ്രായം.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ ബെക്കാമിന്‍റെ പിന്‍ഗാമിയായി വന്നതാണ് റൊണാള്‍ഡോ.ബെക്കാമിന്‍റെ പ്രസിദ്ധമായ ഏഴാം നമ്പര്‍ ജഴ്സി പിന്നീട് റൊണാള്‍ഡോയായിരുന്നു മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ ഉപയോഗിച്ചിരുന്നത്.മെസ്സി റൊണാള്‍ഡോയെക്കാള്‍ ക്ലാസ് ഉള്ള കളിക്കാരന്‍ ആണ്.അദ്ദേഹം ഇപ്പോള്‍ കളിക്കുന്ന എല്ലാ താരങ്ങളെക്കായിലും ഒരു പടി മുകളില്‍ ആണ്.ഞാന്‍ പിഎസ്ജിയില്‍ കളിക്കുമ്പോള്‍ മെസ്സിയുടെ ടീമിനെതിരെ ചാംപ്യന്‍സ് ലീഗ് മല്‍സരം കളിച്ചിരുന്നു.മല്‍സരത്തില്‍ പെഡ്രോയ്ക്ക് പകരം വന്ന മെസ്സി കളി ഞങ്ങളുടെ കൈയില്‍ നിന്നും തട്ടിയെടുത്തു എന്നും ബെക്കാം അഭിപ്രായപ്പെട്ടു.