Foot Ball Top News

മിറോസ്ലാവ് ക്ലോസേ നല്ല ഒരു മാനേജറായേക്കും;മാര്‍ട്ടിന്‍ ഡെമിഷേലിസ്

April 13, 2020

മിറോസ്ലാവ് ക്ലോസേ നല്ല ഒരു മാനേജറായേക്കും;മാര്‍ട്ടിന്‍ ഡെമിഷേലിസ്

മുന്‍ ജര്‍മന്‍ താരമായിരുന്ന മിറോസ്ലാവ് ക്ലോസേ ഭാവിയില്‍ നല്ല ഒരു മാനേജര്‍ അയേക്കുമെന്ന് അദ്ദേഹത്തിന്റെ സഹ താരമായിരുന്ന മര്‍ട്ടിന്‍ ഡെമിഷെല്‍സ്.ക്ലോസേ ഇപ്പോള്‍ ബയേര്‍ണ്‍ മ്യൂണിക്ക് അണ്ടര്‍ 17 ടീമിന്‍റെ കോച്ചാണ്.വേള്‍ഡ് കപ്പില്‍ ജര്‍മനിക്ക് വേണ്ടി 16 ഗോളുകള്‍ നേടിയിട്ടുണ്ട് ക്ലോസേ.ഇപ്പോഴും ക്ലോസെയുടെ റെക്കോര്‍ഡ് ആരും തകര്‍ത്തിട്ടില്ല.2016 ഇല്‍ ഇറ്റാലിയന്‍ ക്ലബായ ലാസിയോയില്‍ നിന്നാണ് ക്ലോസേ ഫൂട്ബാളില്‍ നിന്നും വിരമിച്ചത്.

 

 

ഡെമിഷെല്‍സ് ഇപ്പോള്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചെസ്റ്റര്‍ സിറ്റി അണ്ടര്‍ 19 കോച്ചാണ്.ഡെമിഷെല്‍സ് പറഞ്ഞത് ഇങ്ങനെ “അയാള്‍ ഒരു സ്ട്രൈകറും,ഞാന്‍ ഒരു ഡിഫന്‍ററും ആണ്,അദ്ദേഹം ഒരു ജര്‍മനിക്കാരനും ഞാന്‍ ഒരു അര്‍ജന്‍റീനക്കാരനും ആണ്,എനിക്ക് അയാളില്‍ നിന്നും കുറെ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്,എന്നില്‍ നിന്നും അദ്ദേഹത്തിനും പഠിക്കാന്‍  കഴിഞ്ഞിട്ടുണ്ടാവും.അദ്ദേഹം ഭയങ്കര ബുദ്ധിമാനാണ്,അദ്ദേഹം ഒരു കാലത്ത് മികച്ച മാനേജര്‍ ആവുമെന്നത് തീര്‍ച്ചയാണ്. ”

 

 

Leave a comment