റൊണാള്‍ഡോ റയലില്‍ തിരിച്ചുപോവാനുള്ള സാധ്യത തള്ളികളയാനാവില്ല;ജോസ് ഫോണ്ടേ
പോര്‍ച്ചുഗീസ് താരമായ ജോസ് ഫോണ്ടേ ടോക്ക് സ്പോര്‍ട്ടിനു നല്കിയ അഭിമുഘത്തില്‍ തന്‍റെ സഹതരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയിലിലേക്ക് തിരിച്ചുപോയാല്‍ താന്‍ ഒരിക്കലും ഞെട്ടില്ല എന്ന് പറഞ്ഞു.എന്തെന്നാല്‍ അയാള്‍ റയല്‍ മാഡ്രിഡ് എന്ന ക്ലബിനെ അത്രത്തോളം ഇഷ്ട്ടപ്പെടുന്നു.റൊണാള്‍ഡോയെ പോലെയൊരു താരത്തിനെ റയല്‍ മാഡ്രിഡും തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ടാവും എന്നും അദ്ദേഹം പറഞ്ഞു.
ഫോണ്ടേ പറഞ്ഞത് “അദ്ദേഹം ഇറ്റലിയില്‍ പോയിട്ടും നന്നായി പെര്‍ഫോം ചെയുന്നുണ്ട്.അദ്ദേഹത്തിന് പ്രായം എന്നത് വെറും അക്കങ്ങള്‍ മാത്രമാണ്”എന്നിങ്ങനെ ആണ്. റൊണാള്‍ഡോയ്ക്ക് ജുവന്‍റസുമായുള്ള കരാര്‍ 2022 വരെയാണ്.2016 പോര്‍ച്ചുഗല്‍ യൂറോ കപ്പ് ജേതാക്കളായപ്പോള്‍ ജോസ് ഫോണ്ടേ ടീമില്‍ ഇടം നേടിയിരുന്നു.കുറച്ച് ദിവസം മുന്നേ കൊറോണ മൂലം ജുവന്‍റസ് ക്ലബ് വമ്പന്‍ നഷ്ട്ടത്തിലാണെന്നും റൊണാള്‍ഡോയുടെ ശംബളം നല്കാന്‍ ബുദ്ധിമുട്ടുന്നതായും വാര്‍ത്തകള്‍ കേട്ടിരുന്നു, അങ്ങനെയാണെങ്കില്‍ റൊണാള്‍ഡോ ക്ലബ് വിടുമെന്ന വാര്‍ത്ത ശരിയാവാനും സാധ്യത ഉണ്ട്.






































