ഗാര്‍ഡിയോളയുടെ റെകോര്‍ഡ് ചാവിക്ക് തലവേദനയായേക്കും;റിവാള്‍ഡോ
മുന്‍ ബാഴ്സ താരമായ ചാവി ബാഴ്സലോണയുടെ കോച്ചായി വരുമ്പോള്‍ അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ തലവേദന ആകുന്നത് ആദേഹിന്റെ തന്നെ ഗുരുവായ പെപ് ഗാര്‍ഡിയോളയുടെ റെകോര്‍ഡുകളാണ്.എന്തെന്നാല്‍ മിക്ക ബാഴ്സ ആരാധകരുടെയും മനസ്സില്‍ ക്ലബിന്റെ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും ചാവിയെപ്പോലെ ഒരാള്‍ വന്നാല്‍ തീരുമെന്നാണ്.ചാവിയെ എല്ലാവരും പെപ് ഗാര്‍ഡിയോളയുടെ പിംഗാമിയായാണ് കാണുന്നത്.
പെപ്പിന്റെ കീഴില്‍ കളിച്ച ബാഴ്സ യൂറോപ്പിലെ തന്നെ ഏറ്റവും സമാഹരശേഷിയുള്ളതായിരുന്നു.ആദ്യ സീസണില്‍ തന്നെ എല്ലാ ആറ് കിരീടങ്ങളും നേടാന്‍ പെപ്പിന്റെ ബാഴ്സക്കായി.അതിനാല്‍ ആരാധകരുടെ അമിത പ്രതീക്ഷയുടെ ഭാരം ചാവിക്ക് വലിയ ഒരു തലവേദനായവാന് സാധ്യതയുണ്ട്.വല്വേറെഡേയെ പറഞ്ഞുവിട്ടത്തിന് ശേഷം ചാവിയെ ബാഴ്സ ബോര്‍ഡ് സമീപിച്ചിരുന്നു,എന്നാല്‍ ഇപ്പോള്‍ തനിക്ക് ബാഴ്സയിലേക്ക് വരാന്‍ സാധിക്കില്ലെന്നും,ഭാവിയില്‍ എന്തായാലും വന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.






































