ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറിൽ നിന്ന് ദുഃഖപുത്രനിലേക്ക് !!
ഒരു നിമിക്ഷം അയാള്‍ക്ക് പിഴച്ചില്ലെങ്കില്‍ അയാള്‍ എക്കാലത്തേയും ഫിനിഷര്‍ ആയേനെ..പക്ഷേ അയാള്‍ക്ക് പിഴച്ചത് ഡൊണാള്‍ടിന്റെ മനസ്സ് മനസ്സിലാക്കുന്നതില്‍ മാത്രമല്ല, സ്റ്റീവ് വോ എല്ലാ ഫീല്‍ഡേഴ്സിനേയും സര്‍ക്കിളില്‍ നിര്‍ത്തിയപ്പോള്‍ ഷോട്ടെടുക്കാന്‍ ഭയചികിതനായതില്‍ കുടെയാണ്…
‘സുലു’ വെന്ന ക്ളൂസ്നര്‍ ആ ലോകകപ്പിലെ വിപ്ളവമായിരുന്നു… 20.58 ആവറേജോടെ 17 വിക്കറ്റുകള്‍ അയാള്‍ ആ ലോകകപ്പില്‍ നേടിയിരുന്നു….ഒരു പക്ഷേ എക്കിലത്തേയും മികച്ച ലോകകപ്പ് പ്രകടനങ്ങളിലൊന്ന്…പക്ഷേ അതിലല്ല അയാളെ എഴുതിയത്…അയാളുടെ ഇംപാക്ടിന്റെ പൂര്‍ണ്ണത അയാള്‍ നേടിയ 281 റണ്‍സുകളിലായിരുന്നു… 3.82 മാത്രം ബൗളിങ്ങ് ഇക്കോണമി ഉണ്ടായിരുന്ന ഒരു ലോകകപ്പിലാണ് അയാള്‍ 122.5 സ്ട്രൈക്ക് റേറ്റില്‍ ആ റണ്‍സ് നേടിയത്… അതും രണ്ട് പ്രാവശ്യം മാത്രമാണയാളെ എതിരാളികള്‍ക്ക് പുറത്താക്കാനായത്…
അവസാന പത്ത് ഓവറുകള്‍ അയാള്‍ തന്റെതാക്കി മാറ്റുകയായിരുന്നു… 163 ആയിരുന്നു അവസാന പത്ത് ഓവറുകളിലെ സ്ട്രൈക്ക് റേറ്റ്, 95 ആയിരുന്നു ആ ലോകപ്പിലെ അവസാന പത്ത് ഓവറുകളിലെ സ്ട്രൈക്ക് റേറ്റ് ആയിരുന്നത് എന്നോര്‍ക്കണം…യോര്‍ക്കര്‍ ലെങ്ത്ത് ബോളുകള്‍ പോലും തുടര്‍ച്ചയായി സിക്സറുകള്‍ പാഞ്ഞു… ബോള്‍ ബാറ്റിലേക്ക് കൃത്യമായി വരാത്ത അത്രയേറെ ബൗളിങ്ങിന് അനുകൂലമായ കണ്ടീഷനുകളില്‍ ഓര്‍ക്കണം…തുടര്‍ച്ചയായി സൗത്താഫ്രിക്ക ആ ലോകപ്പില്‍ ജയിച്ചത് സുലുവിന്റെ മികവിലായിരുന്നു…
ഒരു ബൗളിങ്ങ് ഓള്‍റൗണ്ടറായി തുടങ്ങിയ സുലു ബാറ്റിങ്ങിന് അത്രയേറെ പ്രാധാന്യം നല്‍കിയത് കരിയറിന്‍െറ തുടക്കത്തില്‍ പറ്റിയ ഒരു ആംഗിള്‍ ഇന്‍ജുറിയാണ്. ഇന്ത്യക്കെതിരെ 8/64 എന്ന അരങ്ങേറ്റ മത്സരം വിജയിപ്പിച്ച ക്ളൂസ്നര്‍ക്ക് തനിക്ക് ബൗളിങ്ങില്‍ ഇനിയൊരിക്കലും വേഗത ലഭിക്കില്ലെന്ന് മനസ്സിലായതോടെ അയാള്‍ അവസാന ഓവറുകളെ ഭരിക്കാന്‍ തിരുമാനിക്കുകയായിരുന്നു…ബൗളിങ്ങ് മെഷിന്‍ ഉപയോഗിച്ച് ലോ ഫുള്‍ട്ടോസ് ,ഹാഫ് വോളി, യോര്‍ക്കേഴ്സ് എന്നിവയായി ദിവസം 600 ലധികം ബോളുകള്‍ അയാള്‍ അക്കാലത്ത് പരിശീലനത്തില്‍ നേരിട്ടത്രേ…അതിന്റെ ഫലപ്രാപ്തിയായിരുന്നു 1999 ലോകകപ്പില്‍ കണ്ടത്… ക്ളൂസ്നറുടെ ഇംപാക്ട് പക്ഷേ നേടിയ റണ്‍സിലും വിക്കറ്റിലും എന്നതിലേറെ കളി കണ്ടറിയയണമായിരുന്നു… അവിടെയാണ് ആ ഡൊമിനന്‍സ് പൂര്‍ത്തിയാകൂ
”സുലു” ക്രീസിലുണ്ടേല്‍ ഏത് പ്രതിസന്ധിയിലും വിജയിക്കാമെന്ന പ്രതീക്ഷ സൗത്താഫ്രിക്കക്കുണ്ടായിരുന്നു… പക്ഷേ ഒരു നിമിക്ഷം ക്ളൂസനറും സമ്മര്‍ദ്ധത്തില്‍ അടിപെട്ടു പോയി… ലോകം കണ്ട എക്കാലത്തേയും ഫിനിഷറായി അറിയപെടേണ്ടവന്‍ ‘ ദുഃഖ പുത്രനും’ ‘ചോക്കറു’മൊക്കെയായി… മഹാനായ ബാജിയോയെ പോലെ..