കൊറോണ മൂലം ഒരു പക്ഷേ ഈ സീസണ്‍ തന്നെ നഷ്ട്ടമായേക്കാം എന്ന് യുവേഫ പ്രസിഡന്‍റ്
കൊറോണ ഭീതി ഇനിയും തുടര്‍ന്നാല്‍ ഒരുപക്ഷേ ഈ സീസണ്‍ തന്നെ നഷ്ട്ടമായേക്കാം എന്ന് യുവേഫ പ്രസിഡന്‍റ് അലെക്സാണ്ടര്‍ സേഫെറിന്‍.ഇറ്റലിയന്‍ പത്രമായ ല റിപ്പബ്ലിക്കയോട് പറഞ്ഞതാണ് അദ്ദേഹം.ജൂണ്‍ അവസാനത്തോടെ മല്‍സരങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ സീസണ്‍ മാറ്റിവക്കുന്നതാകും നല്ലത്.എല്ലാ ലീഗുകളും സീസണ്‍ തീര്‍ക്കണം എന്ന് നിലപാടുള്ളവരാണ്.
ഇനി അഥവാ സീസണ്‍ റദ്ദാക്കിയാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ലിവര്‍പ്പൂള്‍,പിഎസ്ജി ടീമുകളെ ആയിരിക്കും.അവരുടെ ലീഗില്‍ അവര്‍ അധികാരികമായ സ്ഥാനതാണ് ഇപ്പോള്‍ ഉള്ളത്.ലിവര്‍പ്പൂള്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെക്കാള്‍ 25 പോയിന്‍റ് മുന്നിലാണ്.നമുക്കിപ്പോള്‍ മൂന്ന് പ്ലാനുകള്‍ ആണുള്ളത്.പ്ലാന്‍ എ,ബി,സി, പ്ലാനുകള്‍ എന്തെന്നാല്‍ മേയ് മാസത്തിന്‍റെ പകുതിയില്‍ അല്ലെങ്കില്‍ ജൂണ്‍ ആദ്യ ആഴ്ച്ചയിലോ അല്ലെങ്കില്‍ ജൂണ്‍ അവസാനത്തേക്കോ നടത്താനാണത്രേ തീരുമാനം.