Foot Ball Top News

മെസ്സിക്ക് വേള്‍ഡ് കപ്പ് നേടാനായിലെങ്കില്‍ ഫുട്ബോള്‍ അന്യായമാകും

March 27, 2020

മെസ്സിക്ക് വേള്‍ഡ് കപ്പ് നേടാനായിലെങ്കില്‍ ഫുട്ബോള്‍ അന്യായമാകും

മെക്സിക്കന്‍ ക്ലബായ സിഎഫ് പാച്ചുക്ക യുടെ അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പറായ ഓസ്കാര്‍ ഉസ്താരി  മെസ്സിക്ക്  ഫുട്ബോള്‍ വേള്‍ഡ് കപ്പ് മറ്റാരേക്കായിലും അര്‍ഹിക്കുന്നു എന്ന് പറഞ്ഞു.അദേഹത്തിന് വേള്‍ഡ് കപ്പ് നേടാനായിലെങ്കില്‍ വേള്‍ഡ് കപ്പില്‍ തന്നെ ഒരര്‍ത്തവുമില്ലെന്നും അദ്ദേഹം പറഞ്ഞു.33 വയസുള്ള ഓസ്കാര്‍ ഉസ്താരി തന്‍റെ കരിയറില്‍  സ്പാനിഷ് ക്ലബായ ഗേറ്റഫെയ്ക്ക് വേണ്ടിയാണ് കളിച്ചത്.

 

ഞാന്‍ അദേഹത്തിന്‍റെ ഒപ്പം ഒളിമ്പിക്സ് 2008ഇല്‍ കളിച്ചിട്ടുണ്ട്.അദേഹത്തിനൊപ്പം അന്ന് അര്‍ജന്‍റീനയ്ക്ക് വേണ്ടി ഗോള്‍ഡ് മെഡല്‍ നേടാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.മെസ്സിയെ സംശയിക്കുന്നത് മണ്ടത്തരമായ ഒരു കാര്യമാണ്.അദേഹത്തിന്‍റെ റോള്‍ കൈകാര്യം ചെയ്യുന്നത് അത്രക്ക് എളുപ്പമല്ല.2011 കോപ്പയിലെ തോല്‍വിക്ക് ശേഷം ഞാന്‍ അദേഹത്തിനെ കണ്ടിരുന്നു, ആകെ തകര്‍ന്ന് പോയ മെസ്സിയേയാണ് ഞാന്‍ അവിടെ കണ്ടത്.

Leave a comment