അടുത്ത സീസണില്‍ ഡെംബേലെ ബാഴ്സയില്‍ തുടര്‍ന്നേക്കും;
അടുത്ത സീസണില്‍ ബാഴ്സലോണയില്‍ തുടരാന്‍ ഡെംബേലെ.എഫ്‌സി ബാഴ്സലോണയ്ക്ക് ഡെംബേലെയേ കൊടുക്കാന്‍ താല്‍പര്യമില്ല എന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍.ആറ് മാസം കഴിഞ്ഞ് പരിക്ക് ഭേദമായി വരുന്ന താരത്തെ ഉടനെ തന്നെ വില്‍ക്കുന്നതില്‍ ക്ലബിനും കോച്ചിനും തീരെ താല്‍പര്യമില്ലത്രേ.മറ്റൊരു പ്രധാന കാരണം ബാഴ്സലോണയുടെ കോച്ചായ കീകി സെത്തിയെന്‍ ഡെംബെലേയ്ക്ക് ഇപ്പോഴും ബാഴ്സലോണയ്ക്ക് വേണ്ടി പലതും ചെയ്യാന്‍ കഴിയും എന്നു ഉറച്ചു വിശ്വസിക്കുന്നുണ്ട്.

2017ഇല്‍ നെയ്മറിന് പകരം ഡോര്‍ട്ട്മുണ്ടില്‍ നിന്നും ബാഴ്സയിലേയ്ക്ക് വന്നതാണ് ഡെംബേലെ.പരിക്ക് കാരണം അദേഹത്തിന് ഇത് വരെ ടീമില്‍ സ്ഥിരത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ അദേഹത്തിന്‍റെ കഴിവില്‍ അര്‍ക്കും ഒരു സംശയവും ഇല്ല. ചാമ്പ്യന്‍സ് ലീഗില്‍ ഡെംബേലെ ട്ടോട്ടെന്‍ഹാമിനെതിരെ നേടിയ ഗോള്‍ തന്നെ ഇതിനുദാഹരണം.