യുവ സ്പാനിഷ് കോച്ചായ ഫ്രാൻസിസ്കോ ഗാർസിയ കൊറോണ മൂലം നിര്യാതനായി;
21 വയസായ അത്ലറ്റിക്കോ പോർട്ടാടാ ആൾട്ട കോച്ച് ഫ്രാൻസിക്കോ ഗാർസിയ നിര്യാതനായി.അദ്ദേഹത്തിന് ലുക്കിമിയ ബാധിച്ചതും മരണപ്പെടാൻ കാരണമായി.മലാഗയിലെ ക്ലബായ അത്ലറ്റിക്കോ പോർട്ടാടാ ആൾട്ടയുടെ യൂത്ത് ടീം മാനേജരാണ് ഗാർസിയ.2016 മുതൽ അദ്ദേഹം ക്ലബ്ബിന്റെ വിശ്വസ്ത സേവകനായിരുന്നു.കഴിഞ്ഞ ഞായറാഴ്ച്ചയാണ് അദ്ദേഹം മരണപ്പെട്ടത്.ഇതിന് പുറമെ ലുക്കിമിയ രോഗം ബാധിച്ചതിനാലും അദ്ദേഹത്തെ കൂടുതൽ ദുർബലനായി.
കൊറോണ ബാധിച്ചു മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഗാർസിയ.അദ്ദേഹത്തിന്റെ ക്ലബായ അത്ലറ്റിക്കോ പോർട്ടാടാ സോഷ്യൽ മീഡിയയിലൂടെ ഗാർസിയയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.
ലോക്കൽ ക്ലബായ മലാഗയും വിഷമത്തിൽ പങ്കുചേർന്നു.സ്പെയിനിലെ എല്ലാ പ്രധാനപ്പെട്ട ഫുട്ബോൾ ലീഗുകളും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.സ്പെയിനിൽ ഇതുവരെ കൊറോണ ബാധിച്ചുള്ള കേസുകൾ 9190 എത്തി.മരണനിരക്ക് 300 കവിയുകയും ചെയ്തു.






































