സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പകരം വീട്ടാൻ ലാംപാർടിന്റെ ചെൽസി
സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ ഇന്ന് ചെൽസി കാർലോ അഞ്ചലോട്ടിയുടെ എവെർട്ടിനെതിരെ.ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് മത്സരം.പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ചെൽസി,എവർട്ടൻ പന്ത്രണ്ടാം സ്ഥാനത്തും.ഇരു ടീമുകളും ഈ സീസണിൽ മുന്നേ ഏറ്റുമുട്ടിയപ്പോൾ വിജയം എവർട്ടനൊപ്പമായിരുന്നു.അന്ന് 3 -1 ന് നാണംകെട്ട തോൽവിയായിരുന്നു ചെൽസിക്ക് നേരിടേണ്ടി വന്നത്.അതിന് പ്രതികാരം ചെയ്യാൻ കിട്ടിയ നല്ലൊരു അവസരമാണ് ലാംപാർടിന്റെ ചെൽസിക്ക്.
ചെൽസി ലിവര്പൂളിനെ എഫ്എ കപ്പിൽ നിന്നും പുറത്താക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്.ചെൽസിയെ പണ്ട് പരിശീലിപ്പിച്ച കോച്ചാണ് അഞ്ചലോട്ടി.അഞ്ചലോട്ടി ചെൽസിയെ എങ്ങനെ നേരിടും എന്നതും കാണികൾക്ക് ആവേശകരമാകും.അഞ്ചലോട്ടി വന്നതിന് ശേഷം പതിനൊന്നിൽ മൂന്ന് കളികൾ മാത്രമാണ് തോറ്റത്..എവർട്ടൻ vs മാഞ്ചെസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ റെഡ് കാർഡ് ലഭിച്ച അഞ്ചലോട്ടിയുടെ സ്ഥാനം ഇന്ന് ഡഗ്ഗ് ഔട്ടിലിലായിരിക്കും.






































