എന്ത് പറ്റി ഈ ലിവർപൂളിന് ?എഫ്എ കപ്പിൽ നിന്നും പുറത്തായി ലിവർപൂൾ
എഫ്എ കപ്പിൽ ലിവർപൂൾ vs ചെൽസി മത്സരത്തിൽ ലിവർപൂളിന് വീണ്ടും തോൽവി.സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ചെൽസിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂളിന്റെ പരാജയം.തോൽവിയോടെ എഫ്എ കപ്പിൽ നിന്നും ലിവർപൂൾ പുറത്തായി.ജയം ഫ്രാങ്ക് ലാംപാർടിന് വലിയ ആശ്വാസം തന്നെ ആകും നൽകുന്നത്.ചെൽസിക്ക് വേണ്ടി വില്യനും റോസ് ബാർക്ലേയുമാണ് ഗോൾ നേടിയത്.
ടീമിലേക്ക് തിരിച്ചെത്തിയ ചെൽസി ഗോൾ കീപ്പർ കെപ അരിസബലാഗ മികച്ച സേവുകളിലൂടെ വരവ് അറിയിച്ചു.സൂപ്പർ താരങ്ങളായ റോബർട്ട് ഫിർമിൻഹോ,സലാ എന്നിവരെ ആദ്യ ഇലവനിൽ ഇറക്കിയില്ല.ലിവർപൂൾ ആക്രമിച്ചു കളിച്ചെങ്കിലും ക്ലിനിക്കലായി ഫിനിഷ് ചെയ്യാൻ കഴിയാത്തത് അവർക്ക് വിനയായി.13 ആം മിനുട്ടിൽ വില്യൻ ബോക്സിന്റെ വെളിയിൽ നിന്നും തൊടുത്ത ഷോട്ട് തടുക്കാൻ ലിവർപൂൾ ഗോൾകീപ്പർ അഡ്രിയാന് കഴിഞ്ഞില്ല.റോസ് ബാർക്ലേയ് 64 ആം മിനുട്ടിൽ ഗോൾ നേടി ലിവർപൂളിന്റെ പതനം പൂർത്തിയാക്കി.
.






































