ഡിഎഫ്‌ബി കപ്പിൽ ഇന്ന് ബയേൺ മ്യൂണിക്ക് ഷാൽകെ പോരാട്ടം;
ജർമൻ ഡിഎഫ്‌ബി കപ്പിൽ ഇന്ന് ഷാൽകെ അവരുടെ ഹോം ഗ്രൗണ്ടായ വെൽറ്റിൻസ് അരീനയിൽ വെച്ച് ശക്തരായ ബയേൺ മ്യൂണിക്കിനെ നേരിടും.ഇന്ത്യൻ സമയം രാവിലെ 01:15 നാണ് മത്സരം.ബയേൺ മ്യൂണിക്ക് അവരുടെ ഗോൾ മെഷീനായ റോബർട്ട് ലെവൻഡോസ്‌കിയില്ലാതെ ഇറങ്ങും.ബയേൺ താരമായ ജെറോം ബോട്ടെങ് കളിച്ചേക്കില്ല എന്ന് റിപോർട്ടുകൾ ഉണ്ട്.
നിക്‌ളാസ് ഷൂലെ,ഇവാൻ പെരിസിച് എന്നിവർ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്.ഫ്രഞ്ച് യുവതാരമായ കിങ്സ്ലി കോമനും കളിക്കാൻ സാധ്യത കുറവാണ്.താരങ്ങൾ പലരും പരിക്കിലാണെങ്കിലും പൂർണ ആത്മവിശ്വാസത്തിലായിരിക്കും ബയേൺ മ്യൂണിക്ക്.ലെവൻഡോസ്‌കിക്ക് പകരക്കാരനായി ജോഷുവ സിർക്സി ഇറങ്ങിയേക്കും.ബയേൺ മ്യൂണിക്കിന്റെ മുന്നേറ്റ നിര ഫിലിപ്പെ കുട്ടീഞ്ഞോ,സെർജി ഗ്നാബ്രി,തോമസ് മുള്ളർ ,ജോഷുവ സിർക്സി എന്നിവർ നയിക്കും.ഡോർട്മുണ്ട്,ലെയ്‌പ്‌സിഗ് എന്നീ ടീമുകൾ ഡിഎഫ്‌ബി കപ്പിൽ നിന്നും നേരത്തെ പുറത്തായിരുന്നു.






































