Foot Ball Top News

അമിത വേഗത, ലൈസെസ്നസ് പുതുക്കലിലെ കാലതാമസം; കോടതി കയറി മാഴ്‌സെലോ

February 25, 2020

അമിത വേഗത, ലൈസെസ്നസ് പുതുക്കലിലെ കാലതാമസം; കോടതി കയറി മാഴ്‌സെലോ

ഡ്രൈവിംഗ് ലൈസെൻസില്ല … പിന്നെ … അമിത വേഗവും. കൺട്രോൾ ക്യാമറയിൽ കുടുങ്ങിയ മാഴ്‌സെലോ കോടതിയിൽ.. !

റിയൽ മാഡ്രിഡിന്റെ ബ്രസീൽ താരം മഴ്സലോയെ കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാതെ അമിത വേഗത്തിൽ കാറോടിച്ചതിനു കഴിഞ്ഞ ഡിസംബർ 19 നു സ്പിപാനിഷ് ട്രാഫിക്ക് പോലീസ് പിടികൂടിയിരുന്നു
മണിക്കൂറിൽ 120 കിലോമീറ്റർ വേഗം അനുവദിക്കപ്പെട്ട മോട്ടോർ വേയിലൂടെ 139 കിലോമീറ്റർ വേഗത്തിൽ പാഞ്ഞു പോയപ്പോഴാണ് ട്രാഫിക്ക് ക്യാമറയിൽ കുടുങ്ങിയത്
തുടർ പരിശോധനയിൽ 5 വർഷത്തിൽ അധികമായി ഡ്രൈവിങ് ലൈസൻസ് പുതുക്കിയിരുന്നില്ല എന്നും തെളിഞ്ഞു. !

ഇന്നായിരുന്നു ആദ്യ വിചാരണ വക്കീലിനൊപ്പം അദ്ദേഹം കോടതിയിൽ ഹാജരാവുകയും തുടർന്ന് കേസ് മാർ ച്ചിലേക്കു മാറ്റി വായിക്കുകയും ചെയ്തു … ആദ്യമായല്ല മഴ്സലോ അമിത വേഗത്തിനു പിടിക്കപ്പെടുന്നത്… അതുകൊണ്ട് കാര്യമായ ഒരു പിഴ ശിക്ഷയും ഒരു വർഷം വരെയെങ്കിലുമുള്ള ഡ്രൈവിംഗ് വിലക്കും ഉറപ്പാണ്… !

Leave a comment