വാൻഡാ മെട്രോപ്പോളിറ്റാനയിൽ അത്ലറ്റികോയുടെ തേരോട്ടം;
അത്ലറ്റികോയ്ക്ക് വിയാറയലിന് മേൽ ആധികാരിക വിജയം.3 -1 ആണ് സ്കോർലൈൻ.ജയത്തോട് കൂടി അത്ലറ്റിക്കോ പോയിന്റ് ടേബിളിൽ മൂന്നാമതെത്തി.കൊറേയ,ഫെലിക്സ്,കോകെ എന്നിയവരാണ് അത്ലറ്റികോയ്ക് വേണ്ടി ഗോൾ നേടിയത്.പാകോ അൽകാസർ വിയാറയലിന് വേണ്ടി ഗോൾ നേടി.
പരിക്ക് കഴിഞ്ഞെത്തിയ ഫെലിക്സിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ഉണ്ടായിരുന്നില്ല.16 ആം മിനുട്ടിൽ അത്ലറ്റികോ താരങ്ങൾ ക്ലിയർ ചെയ്‌ത പന്ത് ലഭിച്ച പാകോ അൽകാസർ തൊടുത്ത ഷോട്ട് ഗോളിയെ മറികടന്ന് പോസ്റ്റിലേക്ക്.40 ആം മിനുട്ടിൽ വൃശാൽജിക്കോ നൽകിയ ക്രോസ്സ് കൊറയ മനോഹരമായി ഗോളിയെ മറികടന്ന് പോസ്റ്റിലേക് പായിച്ചു.സെക്കൻഡ് ഹാൾഫിൽ 64 ആം മിനുട്ടിൽ കൊറയ നൽകിയ ക്രോസ്സ് കൊക്കെ ഹെഡ്‍റിലൂടെ ഗോൾ നേടി.74 ആം മിനുട്ടിൽ വിറ്റോലോയ്ക്കു പകരം ഇറങ്ങിയ ഫെലിക്സ് കൊക്കെയുടെ അസിസ്റ്റിൽ ഗോൾ നേടി തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി.