Foot Ball Top News

ഇറ്റാലിയൻ സീരി എയിൽ ഇന്ന് ജീവൻ മരണ പോരാട്ടം;തരംതാഴ്ത്തൽ ഒഴിവാക്കാൻ ജനോവയും ഒന്നാമാതാവാൻ ലാസിയോയും

February 23, 2020

ഇറ്റാലിയൻ സീരി എയിൽ ഇന്ന് ജീവൻ മരണ പോരാട്ടം;തരംതാഴ്ത്തൽ ഒഴിവാക്കാൻ ജനോവയും ഒന്നാമാതാവാൻ ലാസിയോയും

ഇറ്റാലിയൻ ലീഗിൽ ഇന്ന് ജനോവക്കും ലാസിയോക്കും ജീവൻ മരണ പോരാട്ടം.തരംതാഴ്ത്തൽ ഒഴിവാക്കാൻ ജനോവക്ക്‌ ഇനിയുള്ള മത്സരങ്ങൾ നിർണായകമായേക്കും.ലാസിയോയുടെ അവസ്ഥ നേരെ തിരിച്ചാണ്. ഇപ്പോൾ ജുവെന്റസുമായി 4 പോയിന്റ് വ്യത്യാസമാണുള്ളത്. ജയിച്ചാൽ പോയിന്റ് അകലം ഒന്നാക്കി കുറക്കാം.ജനോവ ഹോം ഗ്രൗണ്ടായ ലൂജി ഫെറാറിസിലാണ് മത്സരം.ഇന്ത്യൻ സമയം ഇന്ന് വൈകിയിട്ട് അഞ്ച് മണിക്കാണ് മത്സരം.

 

ജനോവ താരമായ സ്‌റ്റുറാറോ സസ്പെൻഷനിലാണ്.സ്‌റ്റുറാറോയുടെ അഭാവം ജനോവക്ക് വലിയ തിരിച്ചടി ആയിരിക്കും.ലാസിയോ ആരാധകരുടെ പ്രതീക്ഷ സിറോ ഇമോബൈലിലാകും.യൂറോപ്യൻ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമതാണ് ഇമൊബൈൽ ഇപ്പോൾ.ഈ സീസണിൽ 26 ഗോളുകൾ നേടാൻ ഇമോബൈലിനായി.ഈ സീസണിലെ ഫോം വിലയിരുത്തുകയാണെങ്കിൽ വിജയം ലാസിയോയ്ക് ഒപ്പമായിരിക്കും.സീരിഎയിൽ
കഴിഞ്ഞ 19 കളികളിൽ ലാസിയോ എഫ്‌സി തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ല.

Leave a comment