ബയേൺ മ്യൂണിക്കിന് ഇന്ന് പാഡർബോർണിനെതിരെ ബലപരീക്ഷണം ;
ബുണ്ടസ്‌ലിഗയിൽ ഇന്ന് ബയേൺ മ്യൂനിക്ക് പോയിന്റ് ടേബിളിൽ 18 ആം സ്ഥാനത്തുള്ള പാഡർബോർണിനെതിരെ .ഇന്ത്യൻ സമയം രാത്രി ഒരു മണിക്ക് ബയേൺ ഹോം ഗ്രൗണ്ടായ അലയൻസ് അരീനയിലാണ് മത്സരം.
ബയേർണിന് ഇന്നത്തെ മത്സരം ഒരു മുന്നൊരുക്കം കൂടിയായിരിക്കും.ബുധനാഴ്ച രാവിലെ ഒന്നരക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേൺ മ്യൂണിക്കിന് ചെൽസിയുമായാണ് മത്സരം.അവരുടെ സ്‌ക്വാഡ് ഡെപ്ത് പരീക്ഷിക്കാൻ കോച്ച് ഹാൻസി ഫ്ലിക്കിന് ലഭിച്ച നല്ലൊരു അവസരമായിരിക്കും ഇത്.നിക്‌ളാസ് ഷുലെ ,ജാവി മാർട്ടിനെസ്,ഇവാൻ പെരിസിച് എന്നിവർ പരിക്കിന്റെ പിടിയിലാണ്.ജെറോം ബോട്ടെങ്,പവാർഡ് എന്നിവർ സസ്പെന്ഷനിലും. കോച്ച് ഹാൻസി ഫ്ലിക്ക് റയൽ മാഡ്രിഡിൽ നിന്നു ലോണിൽ വന്ന അൽവാരോ ഓഡ്രിയോസോള ഇന്ന് ബൂട്ടണിയും എന്ന് സൂചന നൽകി.