വനിതാ ലോകകപ്പിന്റെ ഫൈനൽ മുംബൈയിൽ
അണ്ടർ 17 വനിതാ ലോകകപ്പിന്റെ വേദികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ. ഉദ്ഘാടന മത്സരം ഗുവാഹത്തിയിൽ വെച്ചും ഫൈനൽ നാവി മുംബൈയിൽ വെച്ചും നടക്കും എന്നാണ് ഫിഫ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ലോകകപ്പിനോടനുബന്ധിച്ച് നടക്കുന്ന ഉദ്ഘാടന പരുപാടികളും ഗുവാഹത്തിയിലാകും നടക്കുക.
ഗുവാഹത്തി, ഭുവനേശ്വർ, നാവി മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളാണ് ടൂർണമെന്റിന് വേദിയാവുക.
അണ്ടർ 17 ആൺ കുട്ടികളുടെ ലോകകപ്പിൽ ആറു വേദികളാണ് ഉണ്ടായിരുന്നതെങ്കിൽ വനിതാ ലോകകപ്പിൽ നാലു വേദികളെ ആവശ്യമുള്ളൂ. മൂന്ന് വർഷം മുമ്പ് അണ്ടർ 17 പുരുഷ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. ഇതിലെ മികവാണ് ഇന്ത്യയെ വീണ്ടും വേദിയാക്കുന്നതിലേക്ക് നയിച്ചത്.