ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ;പിഎസ്‌ജി VS ബൊറൂസിയ ഡോർട്മുണ്ട്
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്ന് മുതൽ.ശക്തരായ പിഎസ്‌ജി ഡോർട്മുണ്ടിനെ അവരുടെ ഹോംഗ്രൗണ്ടായ വെസ്റ്റിഫലെൻസ്റ്റേഡിയനിൽ നേരിടും.പരിക്ക് കഴിഞ്ഞു സൂപ്പർതാരം നെയ്മർ തിരികെയെത്തുന്നത് പിഎസ്‌ജിക്കു ആശ്വാസ വാർത്തയാകും .
പ്രതിഭ സമ്പന്നമായ കളിക്കാരും അനുഭവസമ്പത്തും നോക്കുകയാണെങ്കിൽ കടലാസിലെ കരുത്തർ പിഎസ്‌ജി തന്നെ .എന്നാൽ ഫുട്ബോൾ പ്രചനാതീതമാണ്.ഭാവി ഫുട്ബോൾ ഭരിക്കുമെന്നു ആരാധകർ വിശ്വസിക്കുന്ന ഏർലിങ് ഹാലൻഡ് ,ജാഡൻ സാഞ്ചോ എന്നിവർ ഉള്ളപ്പോൾ ഡോർട്മുണ്ടിനെ എഴുതിത്തള്ളാൻ കഴിയില്ല.ഡോർട്മുണ്ടിന് തലവേദനയാകുന്നത് സൂപ്പർതാരം മാർക് റിയോസിന്റെ അഭാവമാണ്.ഹോംഗ്രൗണ്ടിലാണ് കളി എന്നത് ബൊറൂസ്സിയക്കു മുതൽക്കൂട്ടാണ്.ഹോം മാച്ചുകൾ മഞ്ഞക്കടലാക്കാൻ പോന്ന ആരാധക പിൻബലം ഡോർട്മുണ്ടിനുണ്ട്.പിഎസ്‌ജിയുടെ ഇപ്പോഴത്തെ കോച്ച് തോമസ് ട്യുച്ചേൽ ബൊറൂസിയ ഡോർട്മുണ്ടിനെ പരിശീലിപ്പിച്ചിട്ടുണ്ട് എന്നതും മത്സരത്തിന് ആവേശം കൂട്ടുന്നതാണ്.