ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഇന്ന് മുതൽ ;ലിവര്പൂളിനെതിരെ അത്ലറ്റികോ മാഡ്രിഡ്
നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ എഫ്‌സി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ.മത്സരം അത്ലറ്റികോ മാഡ്രിഡ് ഹോം ഗ്രൗണ്ടായ വാൻഡാ മെട്രോപ്പോളിറ്റാനോവിൽ വെച്ച് നടക്കും.ഇന്ത്യൻ സമയം രാവിലെ ഒന്നരക്കാണ് മത്സരം.
യൂറോപ്പിലെ വമ്പൻ ശക്‌തികളായ ലിവർപൂളും അത്ലറ്റികോയും ഏറ്റുമുട്ടുമ്പോൾ വളരെ അധികം ശ്രദ്ദേയമാകുന്നത് ക്ളോപിന്ടെയും സിമിയോണിയുടെയും മാറ്റുരക്കലാകും. ക്ളോപിന്ടെ പ്രസ്സിങ് സ്റ്റൈലിൽ ഉള്ള കളിക്കു യൂറോപ്പിൽ ഏറെ പ്രിയങ്കരമാണ്.എന്നാൽ ഇതിനു വിപരീതമാണ് അത്ലറ്റികോ മാഡ്രിഡിന്റെ കേളി ശൈലി.എതിരാളികളെ അവരുടെ ഹാൾഫിലേക് വിളിച്ചു വരുത്തി സ്പേസ് നൽകാതെ കളിക്കാനാണ് സിമിയോനിക്കിഷ്ടം.എന്നാൽ ഇതൊക്കെ കടലാസിലെ കളിയാണെങ്കിലും അനവധി ഗോളുകൾ പിറക്കുന്ന ഒരു മത്സരമാവും ഇത് എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.