റയലിനെ സമനിലയിൽ പൂട്ടി സെൽറ്റ വിഗോ
ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ റയലിന് അപ്രതീക്ഷിത സമനില കുരുക്ക്.സെൽറ്റ വിഗോയുമായുള്ള മത്സരത്തിൽ റയലിനെ അവർ 2 -2 ന് സമനിലയിൽ തളച്ചു.സമനിലയാണെങ്കിലും റയൽ അവരുടെ ഒന്നാം സ്ഥാനം നിലനിർത്തി
ഇന്ത്യൻ സമയം രാത്രി ഒന്നരക്കായിരുന്നു മത്സരം.റയലായിരുന്നു ആതിഥേയർ.റയലിന്റെ പുതിയ സൈനിങ് ആയ ഹസാർഡ് പരിക്കിൽനിന് മുക്തനായി ഇന്നല്ലെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാർന്നു.മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ സ്മോളോവ് സ്കോർ ചെയ്തു സെൽറ്റയേ മുന്നിലെത്തിച്ചു.ഫസ്റ്റ് ഹാൾഫിനു പിരിയുമ്പോൾ സെൽറ്റ മുന്നിട്ട് നിൽക്കുകയായിരുന്നു.സെക്കൻഡ് ഹാൾഫിൽ റയൽ ആക്രമിച്ചു കളിച്ചു.49 ആം മിനുട്ടിൽ റാമോസിന്റെ ഗോൾ വാർ നൽകിയില്ല.52 ആം മിനിട്ടിൽ ടോണി ക്രൂസ് റയലിന് വേണ്ടി സ്കോർ ചെയ്തു.62 ആം മിനുട്ടിൽ ഹസാർഡിനെ ഫൗൾ ചെയ്തു ലഭിച്ച ഫ്രേകിക്കിൽ നിന്നു റാമോസ് സ്കോർ ചെയ്തു.മത്സരം റയലിന്റെ വഴി പോകുന്ന മട്ടിലായിരുന്നു.എന്നാൽ 85 ആം മിനുട്ടിൽ സാന്റി മിന സെൽറ്റയ്ക് വേണ്ടി ഈക്വലൈസർ സ്കോർ ചെയ്തു.സ്കോർ 2-2 .






































