Foot Ball Top News

ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം.

February 17, 2020

ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം.

ഇന്ന് ജർമൻ ബുണ്ടസ്‌ലീഗയിൽ നടന്ന ബയേൺ vs കോൾൻ മത്സരത്തിൽ മ്യൂണിക്കിന് തകർപ്പൻ ജയം.ഒന്നെനിതിരെ നാലു ഗോളുകൾക്കാണ് ബയേൺ ജയിച്ചത്.ബയേൺനു വേണ്ടി ലെവൻഡോസ്‌കി,കോമൻ,ഗണാബ്‌രി എന്നിവർ ഗോളുകൾ നേടി.കോൾണ് വേണ്ടി മാർക്ക് ഉത് ആശ്വാസ ഗോൾ നേടി.

 

റെയ്‌നിനെർജിസ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരം.മത്സരം തുടങ്ങിയ മൂന്നാം മിനുട്ടിൽ തന്നെ ലെവൻഡോസ്‌കി മ്യൂണിക്കിന് വേണ്ടി ഗോൾ നേടി.അഞ്ചാം മിനുട്ടിൽ കോമൻ ലീഡ് രണ്ടാക്കി ഉയർത്തി.സെർജി ഗണാബ്‌രി 12,66 മിനുട്ടുകളിൽ സ്കോർ പൂർത്തിയാക്കി.70ആം മിനുട്ടിൽ കോൾണ് വേണ്ടി മാർക്ക് ഉത് ആശ്വാസ ഗോൾ നേടി.ഗോളുകളിൽ മാത്രമല്ല കളിയുടെ സമസ്ത മേഖലകളിലും ബയേൺ ആധിപത്യം പുലർത്തി.ജയത്തോടുകൂടി ബയേൺ പോയിന്റ് ടേബിളിൽ ലെയ്‌പ്‌സിഗിനെ പിന്തളി ഒന്നാമതെത്തി.ബയേൺ മ്യൂണിക്കിന്റെ അടുത്ത മത്സരം പടർബോർനെതിരെയാണ്.അല്ലിയൻസ് അരീനയിൽ വെച്ചാണ് മത്സരം.

 

Leave a comment