Cricket IPL Top News

ഐ.പി.എൽ 2020 : ആദ്യ മത്സരത്തിൽ മുംബൈ – ചെന്നൈ പോരാട്ടം

February 16, 2020

author:

ഐ.പി.എൽ 2020 : ആദ്യ മത്സരത്തിൽ മുംബൈ – ചെന്നൈ പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുമെന്ന് റിപ്പോർട്ടുകൾ. ഐ.പി.എൽ ഔദ്യോഗികമായി ഫിക്സ്ചറുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ടീമുകളാവും ആദ്യ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് മാർച്ച് 29നാണ് മത്സരം നടക്കുക. ആവേശകരമായ ഫൈനൽ മത്സരത്തിൽ കഴിഞ്ഞ തവണ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു റണ്ണിന് തോൽപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് കിരീടം നേടിയത്. ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവുകൂടിയാവും ഈ മത്സരം.

Leave a comment