Foot Ball Top News

ഇറ്റാലിയൻ സെരി എയിൽ റോമക്ക് തിരിച്ചടി

February 16, 2020

author:

ഇറ്റാലിയൻ സെരി എയിൽ റോമക്ക് തിരിച്ചടി

ഇറ്റാലിയൻ സെരി എയിൽ എ.എസ്.റോമയ്ക്ക് തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തിൽ അറ്റലാന്റയോടാണ് റോമ പരാജയപ്പെട്ടത്. സെരി എയിൽ റോമയുടെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇത്.

അറ്റലാന്റയുടെ മൈതാനത്തു നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു റോമയുടെ പരാജയം. ബോസ്നിയൻ താരം എഡിൻ സെക്കോയുടെ ​ഗോളിൽ റോമയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ പിന്നീട് ഹോസെ പലോമിനോ, മരിയോ പസാലിച്ച് എന്നിവർ നേടിയ ​ഗോളുകളുടെ ബലത്തിൽ അറ്റലാന്റെ തിരിച്ചടിക്കുകയായിരുന്നു.

വിജയത്തോടെ നാലാം സ്ഥാനത്തുള്ള അറ്റലാന്റയ്ക്ക് അഞ്ചാമതുള്ള റോമയേക്കാൾ ആറ് പോയിന്റ് ലീഡ് കണ്ടെത്താനായി. ഇതോടെ ടോപ് ഫോറിൽ ഫിനിഷ് ചെയ്ത് ചാമ്പ്യൻസ് ലീ​ഗിലേക്ക് തിരിച്ചെത്താമെന്നുള്ള റോമയുടെ പ്രതീക്ഷകൾ തകരുകയാണ്.

Leave a comment