വിജയത്തോടെ നാലാം സ്ഥാനത്തെത്തി ചർച്ചിൽ ബ്രദേഴ്സ്
ഐലീഗിൽ ഇന്നു നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിന് ജയം. ഇന്ന് ഗോവയിൽ വച്ച് ഐസാളിനെ നേരിട്ട ചർച്ചിൽ ബ്രദേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയമാണ് സ്വന്തമാക്കിയത്. ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിലായിരുന്നു ചർച്ചിലിന്റെ വിജയം. കളിയുടെ 74ആം മിനുട്ടിൽ സീസെയിലൂടെ ചർച്ചിൽ ലീഡ് എടുത്തിരുന്നു. പക്ഷെ 90 ആം മിനിറ്റിൽ സമനില ഗോൾ നേടാൻ ഐസാളിനായി.
90ആം മിനുട്ടിൽ റാംഫംഗ്സോവ ആണ് ഐസാളിന് സമനില നേടിക്കൊടുത്തു. പക്ഷെ ചർച്ചിൽ അതോടെ തളർന്നില്ല. ഫൈനൽ വിസിലിനു മുമ്പായി പ്ലാസയിലൂടെ ചർച്ചിൽ ബ്രദേഴ്സ് വിജയ ഗോൾ നേടി. ഈ ജയത്തോടെ ചർച്ചിൽ 16 പോയിന്റോടെ നാലാം സ്ഥാനത്താണ്.