ലെയ്‌സെസ്റ്റർ സിറ്റിക്കു വോൾവ്സ്‌നെതിരെ സമനില
കരുത്തരായ ലെയ്‌സെസ്റ്റർ സിറ്റിക്കു വോൾവ്സ്‌നെതിരെ സമനില . വോൾവ്സ് അധിദേയത്വം വഹിച്ച മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.വാറിൻടെ വിവാദ തീരുമാനത്തിൽ മത്സരം ശ്രദ്ദേയമായി .
മത്സരത്തിന്റെ ഫസ്റ്റ് ഹാഫ് തീരാനാവുമ്പോളാണ് വിവാദം ഉടലെടുത്തത് . നാല്പത്തഞ്ചാം മിനുറ്റിൽ വിലി ബോളി അടിച്ച ഗോൾ വാർ ഡിയഗോ ജോട്ടക്കെതിരെ ഓഫ്‌സൈഡ് വിളിച്ചത്തിലാണ് രംഗം വഷളായത് .റഫറിയോടു തട്ടിക്കയറിയതിനു റൂബൻ നിവേസിന് മഞ്ഞ കാർഡ് നൽകി. മത്സരത്തിന്റെ സെക്കൻഡ് ഹാൾഫിൽ തോളിനേറ്റ പരിക്ക് മൂലം പുറത്തിരുന്ന അഡ്ഡമ ട്രവോറെ പെഡ്രോ നെറ്റോക്കു പകരം കളത്തിലറങ്ങി.മത്സരത്തിന്റെ 76 ആം മിനുട്ടിൽ ലെയ്‌സെസ്റ്റർ സിറ്റി താരമായ ഹംസ ചൗധരി റെഡ് കാർഡ് വാങ്ങി പുറത്തു പോയതും മത്സരത്തിൽ വിവാദമായി.സമനിലയോടെ ലെയ്‌സെസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം നിലനിർത്തി .36 പോയിന്റുള്ള വോൾവ്സ് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് .