റോട്ടർഡാം: ആന്ദ്ര റൂബ്ലേവ് ക്വാർട്ടറിൽ
റോട്ടർഡാം എ. ടി. പി 500 മാസ്റ്റേഴ്സിൽ കസാകിസ്ഥാൻ താരം അലക്സാണ്ടർ ബുബ്ളികിനെ പരാജയപ്പെടുത്തി ആന്ദ്ര റൂബ്ലേവ് ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്ക് മത്സരം ജയിച്ച ഏഴാം സീഡ് കൂടിയായ റഷ്യൻ യുവതാരം മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്.
ആദ്യ സെറ്റിൽ ഇരു താരങ്ങളും സർവീസ് നിലനിർത്തിയപ്പോൾ മത്സരത്തിന്റെ വാശിയേറി. എന്നാൽ ഇത് വരെ കളിച്ച 2 കളികളിലും കസാക് താരത്തെ തോൽപ്പിച്ച ചരിത്രമുള്ള റഷ്യൻ താരം ആദ്യ സെറ്റിൽ ബുബ്ളികിന്റെ അവസാന സർവീസ് ബ്രൈക്ക് ചെയ്തു സെറ്റ് 7-5 നു സ്വന്തമാക്കുകയായിരുന്നു.