Foot Ball Top News

ബാഴ്സലോണക്കെതിരെ വിമർശനവുമായി ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ

February 14, 2020

author:

ബാഴ്സലോണക്കെതിരെ വിമർശനവുമായി ഇറ്റാലിയൻ ഇതിഹാസ പരിശീലകൻ

‘ബാഴ്സലോണ ടീമിന് എതിരെ വിമർശനവുമായി ഇറ്റാലിയൻ പരിശീലകൻ ഫാബിയോ കപെല്ലോ. ക്വികെ സെറ്റിയന്റെ കീഴിൽ ബാഴ്സലോണ ഗ്രൗണ്ടിൽ ഉടനീളം പാസുകൾ നൽകി ഒടുവിൽ മെസ്സിയുടെ മാജിക് കാത്തിരിക്കുന്ന ടീമായി ചുരുങ്ങി എന്ന് മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടിയായ കപെല്ലോ.

തന്റെ ടീമിലെ ഓരോ കളിക്കാരന്റെയും കഴിവുകൾ മനസിലാകുന്ന പരിശീലകരെയാണ് തനിക്കിഷ്ടമെന്നും അദ്ദേഹം പറഞ്ഞു. പഴയ ബാഴ്സലോണയെ തനിക്ക് ഏറെ ഇഷ്ടമായിരുന്നു. പക്ഷെ ഇപ്പോൾ എതിർ ടീമിന്റെ അടുത്ത് പോലും എത്താതെ കുറെ സമയം അനാവശ്യ പാസുകൾ നൽകി കളിക്കുകയാണ്.
മെസ്സിക്ക് മാജിക്കിൽ മാത്രമാണ് ടീമിന്റെ പ്രതീക്ഷ എന്നും അദ്ദേഹം വിലയിരുത്തി.

Leave a comment